Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാനിയ മിര്‍സ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍

സാനിയ മിര്‍സ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍
പാരിസ് , വെള്ളി, 30 മെയ് 2014 (09:30 IST)
സാനിയ മിര്‍സ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ വനിതാ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
 
വനിതാ ഡബിള്‍സില്‍ സിംബാബ്‌വേക്കാരിയായ കാര ബ്ലാക്കിനൊപ്പവും മിക്‌സഡ് ഡബിള്‍സില്‍ റുമാനിയന്‍ ജോഡി ഹൊരിയ തക്കാവുവിനൊപ്പുമാണ് സാനിയ അടുത്ത റൗണ്ടിലേയ്ക്ക് മുന്നേറിയത്.
 
അഞ്ചാം സീഡായ സാനിയയും കാരയും സ്ലൊവാക്-ഇസ്രായലി സഖ്യമായ ഡാനിയേല ഹാന്റുചോവയെയും ഷഹര്‍ പീറിനെയും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-3. രണ്ടാം റൗണ്ടില്‍ കനേഡിയന്‍-പോളിങ് സഖ്യമായ ഗബ്രിയേല ദബ്രോവ്‌സ്‌കിയും അലിസ്ജ റൊസോള്‍സ്‌കയുമാണ് രണ്ടാം റൗണ്ടില്‍ സാനിയ സഖ്യത്തിന്റെ എതിരാളികള്‍.
 
അതേസമയം രോഹന്‍ ബൊപ്പണ്ണ-അയ്‌സം ഖുറേഷി സഖ്യം ഒന്നാം റൗണ്ടില്‍ തോറ്റു പുറത്തായി. ജൊനാഥന്‍ എര്‍ലിച്ച്-മാഴ്‌സലൊ മെലോ സഖ്യമാണ് ഇന്തോ-പാക് സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-4.

Share this Story:

Follow Webdunia malayalam