Webdunia - Bharat's app for daily news and videos

Install App

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഫേസ്‌ബുക്കിലൂടെ കാമുകിയെ പരിചയപ്പെടുത്തി സഞ്ജു സാംസൺ

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഫേസ്‌ബുക്കിലൂടെ കാമുകിയെ പരിചയപ്പെടുത്തി സഞ്ജു സാംസൺ

Webdunia
ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (12:25 IST)
അഞ്ച് വർഷമായി രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം വെളിപ്പെടുത്തി സഞ്ജു സാംസൺ. താരം തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതായി താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ചാരുവാണ് സഞ്ജുവിന്റെ കാമുകി.
 
സഞ്ജുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:-
 
‘2013 ആഗസ്റ്റ് 22 രാത്രി 11.11ന് ഞാന്‍ ചാരുവിന് ഒരു ഹായ് മെസേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നുവരെ അഞ്ചു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു, അവളോടൊപ്പമുള്ള ഒരു ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യമായി ഞങ്ങള്‍ക്ക് ഒരുമിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നുമുതല്‍ അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ അച്ഛനമ്മമാര്‍ ഈ ബന്ധം സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു. ചാരൂ, നിന്നെപ്പോലെ ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണം’- സഞ്ജു ഫേസ്‌ബുക്കില്‍ കുറിച്ചു.
 
കേരള രഞ്ജി ടീമംഗമായ 23കാരനായ സഞ്ജു ഐപിഎല്ലിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20യില്‍ കളിക്കാരന്റെ ഈഗോ ടീമിന് ദോഷം ചെയ്യും,താന്‍ കണ്ടതില്‍ ഈഗോയില്ലാത്ത താരം സഞ്ജുവെന്ന് ആരോണ്‍ ഫിഞ്ച്

താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്‌സ്വാളിന്റെ മറുപടി

ആ പഴയ ഹാര്‍ദ്ദിക്കിന്റേതായി ഉണ്ടായിരുന്ന കഴിവൊന്നും ഇപ്പോള്‍ കാണുന്നില്ല. അയാളുടെ പ്രതിഭ ഇല്ലാതെയാകുന്നു: ആശങ്കയറിയിച്ച് ഇര്‍ഫാന്‍ പത്താന്‍

Shivam Dube: അവന്റേതായ ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചുകെട്ടാന്‍ ആവില്ല ! ലോകകപ്പ് ടീമിലേക്ക് പാണ്ഡ്യക്ക് പകരം ദുബെ മതിയെന്ന് ആരാധകര്‍

HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

അടുത്ത ലേഖനം
Show comments