Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണം ഇടിച്ചു വാങ്ങി; ഇടിമുഴക്കമായി വീണ്ടും മേരി കോം

സ്വര്‍ണം ഇടിച്ചു വാങ്ങി; ഇടിമുഴക്കമായി വീണ്ടും മേരി കോം

സ്വര്‍ണം ഇടിച്ചു വാങ്ങി; ഇടിമുഴക്കമായി വീണ്ടും മേരി കോം
ഗോ​​ൾ​​ഡ് കോ​​സ്റ്റ് , ശനി, 14 ഏപ്രില്‍ 2018 (09:48 IST)
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. 45–48 കിലോ വിഭാഗം ബോക്സിംഗില്‍ ഇന്ത്യയുടെ മേരി കോം സ്വർണമണിഞ്ഞു.

അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേരി കോമിന്റെ ആദ്യ കോമൺവെൽത്ത് സ്വർണമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണം 18 ആയി ഉയര്‍ന്നു.

ഫൈനലിൽ നോർത്തേൺ അയർലൻഡിന്റെ ക്രിസ്റ്റീന ഒഹാരയെയാണ് മേരികോം 5–0 എന്ന നിലയിൽ പരാജയപ്പെടുത്തിയത്. 30–27, 30–27, 29–28, 30–27, 20–27 എന്ന നിലയിലായിരുന്നു മേരികോമിന്റെ മുന്നേറ്റം.

ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്. 18 സ്വർണവും 11 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ ഇന്ത്യയ്ക്കു ഗെയിംസിൽ  43 മെഡലുകളായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിങ്ങള്‍ മാത്രമാണ് ഈ നാണക്കേടിന് ഉത്തരവാദി’; ഡ്രസിംഗ് റൂമില്‍ മെസി പൊട്ടിത്തെറിച്ചു, കൂടെ ഇനിയസ്‌റ്റയും