Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേഗത്തിന്റെ രാജകുമാരന് ട്രാക്കില്‍ നിന്ന് കണ്ണീരോടെ മടക്കം; 4*100 മീറ്റര്‍ റിലേയില്‍ ബ്രിട്ടന് സ്വര്‍ണം

വേഗത്തിന്റെ രാജകുമാരന് റിലേയിൽ കാലിടറി

വേഗത്തിന്റെ രാജകുമാരന് ട്രാക്കില്‍ നിന്ന് കണ്ണീരോടെ മടക്കം; 4*100 മീറ്റര്‍ റിലേയില്‍ ബ്രിട്ടന് സ്വര്‍ണം
, ഞായര്‍, 13 ഓഗസ്റ്റ് 2017 (10:51 IST)
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള അവസാന ഓട്ടത്തിൽ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കാലിടറി. 4-100 മീറ്റര്‍ റിലെയില്‍ അവസാന ലാപ്പിലോടിയ ഉസൈന്‍ ബോള്‍ട്ട് പേശിവലിവിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ട്രാക്കില്‍ കുഴഞ്ഞുവീണു.  50 മീറ്റർ മാത്രം ശേഷിക്കെയാണ്‍ ബോൾട്ട് ട്രാക്കിലേക്ക് വീണത്. ഈ മത്സരത്തോടെ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞു.  
 
ബോള്‍ട്ടിന്റെ അസാന്നിധ്യത്തില്‍ ആതിഥേയരായ ബ്രിട്ടണ്‍ സ്വര്‍ണം കരസ്ഥമാക്കുകയും ചെയ്തു. 37.47 സെക്കന്‍ഡിലായിരുന്നു ബ്രിട്ടന്റെ നേട്ടം. 37.52 സെക്കന്‍ഡില്‍ അമേരിക്ക വെള്ളി നേടിയപ്പോള്‍ 38.02 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ജപ്പാൻ വെങ്കലവും സ്വന്തമാക്കി. 100 മീറ്ററില്‍ ലഭിച്ച വെങ്കലം മാത്രമാണ് അവസാന മത്സരങ്ങള്‍ക്ക് ഇറങ്ങിയ ബോള്‍ട്ടിന് ഈ ചാംപ്യന്‍ഷിപ്പില്‍ നിന്നും ആകെ നേടാനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹീര്‍ വിവാഹിതനാകുന്നു, വധു ബോളിവുഡ് നടി - സൂപ്പര്‍ താരങ്ങളെ ചടങ്ങില്‍ നിന്നും ഒഴിവാക്കുമെന്ന് സൂചന