Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോയൽ എൻഫീൽഡിനെ വിടാതെ പിടിച്ച് ബജാജ് ഡോമിനർ

ആനയെ പൊറ്റുന്നത് നിർത്തൂ എന്ന തലക്കെട്ടിലെ ആറാമത്തെ പരസ്യവും പുറത്ത് വിട്ട് ബജാജ്

റോയൽ എൻഫീൽഡിനെ വിടാതെ പിടിച്ച് ബജാജ് ഡോമിനർ
, ശനി, 31 മാര്‍ച്ച് 2018 (13:47 IST)
ബജാജ് ഡോമിനർ വിപണിയിലെത്തിയത് മുതൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളെ കളിയാക്കിയുള്ള പരസ്യ ചിത്രങ്ങളും ബജാജ് പുറത്തു വിടാൻ തുടങ്ങിയിരുന്നു. ബുള്ളറ്റിന്റെ ഓരോ കുറ്റങ്ങളും കുറവുകളും കണ്ടെത്തി പരസ്യ ചിത്രങ്ങളിറക്കുകയാണ് ബജാജ്. ബുള്ളറ്റുകൾക്ക് ഒരു പകരക്കാരനായ പുത്തൻ തലമുറ ബൈക്കായി ഡോമിനറിനെ അവതരിപ്പിക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭഗമായാണിതെന്നാണ് മനസ്സിലാക്കാൻ സധിക്കുന്നത്.
 
എന്നാൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾക്ക് കടുത്ത ആരാധകവൃത്തമുള്ള ഇന്ത്യൻ വിപണിയിൽ ഒരോ തവണയും പരസ്യങ്ങൾക്ക് വലിയ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. എന്നാൽ ഇവയെ ഒന്നും വകവെക്കാതെ ബജാജ് വീണ്ടും പരസ്യമിറക്കുകയാണ്. ആനയെ പോറ്റുന്നത് നിർത്തു എന്ന പരസ്യ ശ്രേണിയിലെ ആറാമത്തെ പരസ്യ ചിത്രവും പുറത്തിറക്കിയിരിക്കുകയണ് ബജാജ് ഡോമിനർ.
 
ഇത്തവണ പരസ്യം ഉന്നം വച്ചിരിക്കുന്നത് റോയൽ എൻഫീൽഡ് റൈഡർമാരെയാണ്. ബുള്ളറ്റിൽ റൈഡ് ചെയ്തതിന് ശേഷമുള്ള മേലുവേദനയാണ് പുതിയ പരസ്യചിത്രത്തിൽ ചൂണ്ടിക്കാണിക്കുന്ന ബുള്ളറ്റിന്റെ കുറവ്. 
 
ഇത്തരത്തിൽ നിരവധി പരസ്യചിത്രങ്ങൾ പുറത്തുവിടുന്നുണ്ടെങ്കിലും ഡോമിനറിന്റെ വിൽപനയിൽ കാര്യമായ വർധനവുണ്ടാകുന്നില്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. എന്നാൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകളുടെ വിൽപന ദിനം പ്രതി റെക്കോർഡുകളിൽ നിന്നും റെക്കോർഡുകളിലേക്ക് കുതിക്കുകയണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ദുരിതാശ്വാസത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല, പലതവണ മുഖ്യമന്ത്രിയെ ചെന്നു കണ്ടു: തമിഴ്നാടിനെ കണ്ട് പഠിക്കണമെന്ന് ലത്തീന്‍ സഭ