Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലക്ട്രോണിക് എസ് യു വിയുമായി ഓടിയുടെ രംഗപ്രവേശം; 2019ൽ ഇന്ത്യൻ നിരത്തുകളിലുമെത്തും

ഇലക്ട്രോണിക് എസ് യു വിയുമായി ഓടിയുടെ രംഗപ്രവേശം; 2019ൽ ഇന്ത്യൻ നിരത്തുകളിലുമെത്തും
, ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (16:13 IST)
സാൻഫ്രാൻസിസ്കൊ: ആദ്യ ഇലക്ട്രിക് എസ് യു വിയെ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓടി  സാൻഫ്രൻസിസ്കോയിൽ നടന്ന 2018 ഓടി ഗ്ലോബൽ സമ്മിറ്റ് എന്ന പരിപാടികിടെയാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ് യു വിയെ ഓടി പുറത്തിറക്കിയിരിക്കുന്നത്. ഇ- ട്രോൺ എന്നാണ് വാഹത്തിനു പേരു നൽകിയിരിക്കുന്നത്. 
 
ഓടിയുടെ തനതായ ഡിസൈൻ ശൈലി പിന്തുടരുന്നത് തന്നെയാണ് പുതിയ ഇലക്ട്രിക് വാഹനവും. കാഴ്ചയിൽ ഇലക്ട്രിക് വാഹനമാണ് മുന്നിൽ നിൽക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കില്ല. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വാഹനത്തിൽ സഞ്ചരിക്കാനാകും എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ് ഒറ്റ ചാർജിങ്ങിൽ 400 കിലോമീറ്റർ ദൂരം വാഹനത്തിന് സഞ്ചരിക്കാനാവും. 
 
ഈ വർഷം അവസാനത്തോടുകൂടിതന്നെ ഇ-ട്രോൺ യൂറോപ്യൻ വിപണയിൽ വിൽപ്പനക്കെത്തും. 2019 അവസാനത്തോടുകൂടി ഇന്ത്യയിലും വാഹനത്തെ അവതരിപ്പിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏകദേശം 66.92 ലക്ഷം രൂപയായിരിക്കും ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ വില. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളപ്പണക്കേസില്‍ ഡി കെ ശിവകുമാര്‍ കുടുങ്ങുന്നു? കര്‍ണാടക കോണ്‍ഗ്രസിലെ സിംഹത്തിന്‍റെ അടുത്ത നീക്കമെന്ത്?