Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ ഇൻഷൂറൻസ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി ആമസോൺ

ഇന്ത്യയിൽ ഇൻഷൂറൻസ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി ആമസോൺ
, ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (20:07 IST)
പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണ്‍  = രാജ്യത്തെ ഇൻഷൂറൻസ് മേഖലയിലേക്ക് ചുവടുവക്കാനൊരുങ്ങുന്നു. ഇന്ത്യയിൽ വൈവിദ്യമാർന്ന് ബിസിനസ് മേഖലകളിലൂടെ നേട്ടമുണ്ടാക്കുന്നതിന്റെ ഭഗമായാണ് നടപടി. ഇതോടെ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ആമസോൺ കൂടുതൽ ശക്തരാകും.
 
ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് എന്നീ മൂന്ന് ഇൻഷൂറൻസ് മേഖലകളിലും സാ‍നിധ്യം അറിയിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടുമുള്ള പ്രചാരം പുതിയ മേഖലയിലേക്കുള്ള ചുവടുവപ്പിന് സഹായകരമാകും എന്നാണ് കമ്പനിയുടെ പ്രതീക്ഷ 
 
2020ഓടെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല 20 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്നാണ് ആമസോൺ വിലയിരുത്തുന്നത്, ഇത് പ്രയോചപ്പെടുത്തുക വഴി കമ്പനിക്ക് നേട്ടമുണ്ടാക്കാനാകും എന്നാണ് ആമസോണിന്റെ കണക്കുകൂട്ടൽ. നിലവിൽ ഓൺലൈൻ സ്ഥാപനമായ പെടീഎമ്മിന് കോർപ്പറേറ്റ് ഏജൻസി ലൈസൻസ് ഉണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചികിത്സ പൂർത്തിയായി; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും