Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു

ഇന്ധനവില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു

ഇന്ധനവില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു
, തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (12:43 IST)
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മെട്രോ നഗരമായ മുംബൈയില്‍ പെട്രോളിന്റെ വില 90 രൂപ കടന്നപ്പോൾ മുംബൈയില്‍ ഒരു ലിറ്ററിന് 90.08 രൂപയും ഡല്‍ഹിയില്‍ 82.72 രൂപയുമായി. നിലവിൽ ഏറ്റവും കുറവ് ഇന്ധനവിലയുള്ളത് ഡൽഹിയിലാണ്.
 
ഡീസലിന് മുംബൈയില്‍ 78.58 രൂപയും ഡല്‍ഹിയില്‍ 74.02 രൂപയുമാണ് വില. പാട്‌നയില്‍ പെട്രോളിന് ഇന്നത്തെ വില 91.96 രൂപയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് പാറ്റ്‌നയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 79.68 രൂപയാണ് ഇവിടെ ഡീസലിന് വില. 
 
അതേസമയം, കൊച്ചിയില്‍ ഇന്ന് പെട്രോളിന് 84.58 രൂപയും ഡീസലിന് 77.73 രൂപയുമാണ് വില. ഇന്ധന വില കുതിച്ച് ഉയരുന്നതിനെതിരായി കേന്ദ്രസര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. എന്നാൽ, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയത് കൊണ്ടാണ് ഇന്ധന വില വര്‍ദ്ധനവ് ഉണ്ടാകുന്നതെന്നും തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും ഉള്ള നിലപാടിലാണ് കേന്ദ്രസർക്കാർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാങ്കോ മുളക്കലിനെതിരെ സി ബി ഐ അന്വേഷണം വേണ്ട; പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ വിടണമെന്ന് ഹൈക്കോടതി