Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തലയുയർത്തി പുലിമുരുകനെത്തുന്നു!

ഒക്ടോബർ ഏഴിന് പുലിമുരുകൻ കളി തുടങ്ങും!

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തലയുയർത്തി പുലിമുരുകനെത്തുന്നു!
, ബുധന്‍, 20 ജൂലൈ 2016 (12:40 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാൽ ചിത്രം പുലിമുരുകൻ തീയേറ്ററിലേക്ക്. ഒക്ടോബർ ഏഴിനാണ് ചിത്രം കളിതുടങ്ങുക. പുലിമുരുകന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ഓണത്തിന് ചിത്രം റിലീസ് ചെയ്യില്ല, അടുത്ത വർഷമേ ചിത്രം എത്തുകയുള്ളു എന്നിങ്ങനെയുള്ള വാർത്തകൾ തള്ളിക്കളഞ്ഞാണ് അണിയറ പ്രവർത്തകർ റിലീസ് ഡേറ്റ് തീരുമാനിച്ചത്.
 
ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതിയോടെയാണ് പുലിമുരുകൻ എത്തുന്നത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 18 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് പൂർത്തിയാക്കിയത്. 
 
ചിത്രത്തിൽ മോഹൻലാൽ പുലികളുമായി ഏറ്റുമുട്ടുന്ന സംഘടന രംഗങ്ങൾ വിയറ്റ്നാമിലെ ഹനോയി എന്ന സ്ഥലത്ത് വെച്ചാണ്‌ ചിത്രികരിച്ചിരിക്കുന്നത്. ഒക്ടോബർ ഏഴിന്  ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി 3000 ത്തോളം തിയേറ്ററുകളിലായി പുലിമുരുകൻ എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദ് അന്തരിച്ചു