Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് ഇനി നോയിഡയിൽ

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് ഇനി നോയിഡയിൽ
, തിങ്കള്‍, 9 ജൂലൈ 2018 (17:43 IST)
നോയിഡ: ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് ഉത്തർ പ്രദേശിലെ നോയിഡയിൽ പ്രവർത്തനമാരംഭിച്ചു. സംസങ് ആണ് ലോകത്തിലെ ഏറ്റവും വലിയ  മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് നോയിഡയിൽ സ്ഥാപിച്ചത്. ജുലയ് ഒമ്പതിന് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചുത്.
 
4915 കോടി രൂപ ചിലവിലാണ് പുതിയ നിർമ്മാണ യൂണിറ്റ് സാംസങ് കൊണ്ടുവന്നിരിക്കുന്നത്. 15000 പേർക്ക് പുതിയ നിർമ്മാണ യൂണിറ്റ് തൊഴിലവസരം നൽകും. പുതിയ നിർമ്മാന യൂണിറ്റ് വന്നതോടെ രാജ്യ വ്യാപകമായി കൂടുതൽ സ്മർട്ട് ഫോണുകൾ വേഗത്തിൽ  വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് സാംസങ് പറഞ്ഞു.  
 
നിലവിൽ 6.7 കോടി സ്മാർട്ട് ഫോണുകളാണ് കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്നത്. പുതിയ പ്ലാന്റിലൂടെ മൂന്ന് വർഷം കൊണ്ട് ഇത് 12 കോടിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നാത് സ്മാർട്ട് ഫോണുകളുടെ മൊത്ത ഉത്പാതനത്തിന്റെ 50 ശതമാനവും ഇന്ത്യയിൽ നിന്നാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് അനുവദിക്കാനാകില്ല; ചേലാകർമ്മം വിലക്കണമെന്ന് സുപ്രീം കോടതി