Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗജന്യ അണ്‍ലിമിറ്റഡ് സേവനങ്ങളുമായി വോഡഫോണ്‍; പക്ഷേ ഇവര്‍ക്ക് മാത്രമേ ലഭിക്കൂ !

വോഡഫോണില്‍ കിടിലന്‍ പ്രീ പെയ്ഡ് പ്ലാനുകള്‍: ഉടന്‍ ആക്ടിവേറ്റ് ചെയ്യൂ

സൗജന്യ അണ്‍ലിമിറ്റഡ് സേവനങ്ങളുമായി വോഡഫോണ്‍; പക്ഷേ ഇവര്‍ക്ക് മാത്രമേ ലഭിക്കൂ !
, ഞായര്‍, 3 ഡിസം‌ബര്‍ 2017 (10:45 IST)
ഏറ്റവും പുതിയ പ്രീ പെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍ ഇന്ത്യ. സൂപ്പര്‍ പ്ലാന്‍ എന്ന പേരിലാണ് പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റ ഓഫര്‍, മെസേജ് സര്‍വീസ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പുതിയ ഓഫര്‍. 2ജി/3ജി/4ജി ഉപയോക്താക്കള്‍ക്കാണ് വോഡഫോണിന്റെ ഈ പുതിയ പ്രീ പെയ്ഡ് പ്ലാനിന്‍റെ ആനുകൂല്യം ലഭ്യമാകുക.  
 
ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ വിപണിയിൽ പിടിച്ചുനിൽക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഓഫർ. പ്രതിദിനം ഒരു  ജിബി ഡാറ്റ വീതം ലഭിക്കുന്ന 509 രൂപയുടെ പ്ലാനാണ് ഒന്നാമത്തേത്. മാത്രമല്ല ഈ പ്ലാനില്‍ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ്കോളുകളും ലഭ്യമാകും. 84 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
 
70 ദിവസത്തെ വാലിഡിറ്റിയില്‍ മറ്റൊരു ഓഫറും കമ്പനി നല്‍കുന്നുണ്ട്. 458 രൂപയുടെതാണ് ആ ഓഫര്‍. പ്രതിദിനം ഒരു ജിബി വീതം നല്‍കുന്ന ആ പ്ലാനിനോടൊപ്പം 28 ദിവസം നീണ്ടുനില്‍ക്കുന്ന 347 രൂപയുടെ ഓഫര്‍, 28 ദിവസം നീണ്ടുനില്‍ക്കുന്ന 199 രൂപയുടെ ഓഫര്‍, ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന 79 രൂപയുടെ ഓഫര്‍ എന്നിവയും വോഡഫോണ്‍ പുറത്തിറക്കിയിട്ടുണ്ട്.
 
347 രൂപയുടെ ഓഫറില്‍ അണ്‍ലിമിറ്റഡ് റോമിംഗ്, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ എന്നിവയ്ക്ക് പുറമേ 1.5 ജിബി ഡാറ്റയും ലഭിക്കും. 458 രൂപ, 509 രൂപ പ്ലാനുകളില്‍ വോയ്സ് കോളിംഗ് എസ്എംഎസ്, ഡാറ്റ എന്നിവയാണ് ലഭിക്കുന്നത്. രാജ്യത്താകമാനമുള്ള വോഡഫോണ്‍ സ്റ്റോറുകളില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും മൈ വോഡഫോണ്‍ ആപ്പില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ഫലം കണ്ടു; അലങ്കാരമത്സ്യ വില്‍പ്പനയ്ക്കുമേലുള്ള നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചു