Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിറയെ ഫീച്ചറുകളുമായി ഷവോമിയുടെ പുതിയ രണ്ട് മോഡലുകൾ വിപണിയിൽ

നിറയെ ഫീച്ചറുകളുമായി ഷവോമിയുടെ പുതിയ രണ്ട് മോഡലുകൾ വിപണിയിൽ

നിറയെ ഫീച്ചറുകളുമായി ഷവോമിയുടെ പുതിയ രണ്ട് മോഡലുകൾ വിപണിയിൽ
, ഞായര്‍, 26 ഓഗസ്റ്റ് 2018 (13:17 IST)
ഷവോമി പുതിയ രണ്ട് മോഡലുകളുമായി രംഗത്ത്. എംഐ എ2, എംഐ എ2 ലൈറ്റ് എന്നിവയാണ് ഷവോമിയുടെ ഏറ്റവും പുതിയ രണ്ട് മോഡലുകൾ. ഇവയില്‍ എംഐ എ2 ലൈറ്റ് മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തില്ല. സോഫ്റ്റ്‌വെയര്‍ സുരക്ഷയും ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യവുമാണ് ഫോണുകളുടെ പ്രധാന സവിശേഷതകള്‍.
 
എംഐ എ2 മോഡലിന് 5.99-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണുള്ളത്. ഇതിന് 2.5D ഗൊറില ഗ്ലാസ് കൊണ്ട് സംരക്ഷണം നല്‍കിയിരിക്കുന്നു. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷുമുണ്ട്. ഡ്യുവൽ സിം സ്വീകരിക്കുന്ന ഈ മോഡലില്‍ പ്യുവർ ആന്‍ഡ്രോയിഡ് ആണ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 8.1 ഒറിയോ ആണ് ഫോണിലുള്ളത്.
 
20 മെഗാപിക്സൽ സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് f/1.7 അപേര്‍ച്ചറുഉള്ള ലെന്‍സാണുള്ളത്. പിന്നിലാകട്ടെ, ഇരട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് ഷവോമി പിടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാന ക്യാമറയ്ക്ക് 12 മെഗാപിക്സലാണുള്ളത്. 
 ഇതിനൊക്കെ പുറമേ, എട്ടു കോറുകളുള്ള സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറാണുള്ളത്. അഡ്രെനോ 512 GPU ആണ് ഗ്രാഫിക്‌സ് പ്രൊസസര്‍. ഇരട്ട ചാനലുള്ള 6ജിബി LPDDR4x റാം വരെയുള്ള മോഡലുകളുണ്ട്. 128 ജിബി വരെ ഇന്റേണല്‍ മെമ്മറിയുള്ള മോഡലുകളും ഉണ്ട്.
 
ഇത് മാത്രമല്ല, 3010 mAh ബാറ്ററിയുള്ള ഫോണിന് ക്വിക് ചാര്‍ജ് 3.0 ഫീച്ചർ ഉൾപ്പെടെ ഒട്ടനവധി മറ്റ് ഫീച്ചറുകളും ഉണ്ട്. സ്‌പെയ്‌നിൽ പുറത്തിറക്കിയ ഈ ഫോണിന് ഏകദേശ വില ഇരുപതിനായിരമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു