Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാര്‍ട്ട്ഫോണ്‍ വിപണി അടക്കിവാഴാന്‍ കിടിലന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എ77 !

ഓപ്പോ എ77 വിപണിയിലേക്ക്

സ്മാര്‍ട്ട്ഫോണ്‍ വിപണി അടക്കിവാഴാന്‍ കിടിലന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എ77 !
, ശനി, 20 മെയ് 2017 (11:05 IST)
ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പോ എ77 വിപണിയിലേക്കെത്തുന്നു. ഇപ്പോള്‍ തായ്‌വാനീസ് വെബ്‌സൈറ്റില്‍ ഈ ഫോണ്‍ പ്രീ-ഓഡര്‍ ചെയ്യാവുന്നതാണ്.  മേയ് 26 മുതല്‍ ഫോണിന്റെ ഷിപ്പിങ്ങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫോണിന് എത്രയായിരിക്കും വിലയെന്ന കാര്യം കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
 
സ്‌പെസഫിക്കേഷനിലും സവിശേഷകളിലും വളരെയേറെ മാറ്റങ്ങള്‍ വരുത്തിയാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. 5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.5GHz മീഡിയാടെക് MT6750T പ്രോസസര്‍, 4ജിബി റാം, ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട്, 13എംപി റിയര്‍ ക്യാമറ, 16എംപി സെല്‍ഫി ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ബ്യൂട്ടിമോഡ് 4.0 എന്നീ സവിശേഷതകളും ഫോണിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനനേന്ദ്രിയം മുറിച്ച സംഭവം: സ്വാമിക്ക് ഒത്താശ ചെയ്ത അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു