Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല മലബാർ പലഹാരം, പഴം വട ഉണ്ടാക്കിയാലോ ?

നല്ല മലബാർ പലഹാരം, പഴം വട ഉണ്ടാക്കിയാലോ ?
, ബുധന്‍, 7 നവം‌ബര്‍ 2018 (19:55 IST)
നേന്ത്രപ്പഴം കൊണ്ടുണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് പഴം വട. ആർക്കും വേഗത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. പഴം വട ഒന്നു പരീക്ഷിച്ച് കളയാം അല്ലേ
 
പഴം വടയ്ക്ക് വേണ്ട ചേരുവകൾ 
 
നേന്ത്രപ്പഴം - 2 എണ്ണം 
അരിപ്പൊടി - 1 കപ്പ് 
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍ 
ബദാം, അണ്ടിപ്പരിപ്പ് - ചെറുതായി നുറുക്കിയത് 
റസ്‌ക്‌പൊടി - ആവശ്യത്തിന് 
വെളിച്ചെണ്ണ - ആവശ്യത്തിന്
 
ഇനി പഴം വട തയ്യാറാക്കാം 
 
ആ‍ാദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴം ചെറുതായി നുറുക്കി അതിലേക്ക് അൽ‌പം വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പും ബദാമും ചേർക്കാം. ശേഷം ഈ മിശ്രിതത്തികേക്ക് അരിപ്പൊടി കുറച്ചു കുറച്ചായി ചേർത്ത് കുഴച്ചെടുക്കുക.
 
ഇത് ചെറിയ ഉരുളകളാക്കി വടയുടെ രൂപത്തിൽ പരത്തി നന്നായി ചൂടാക്കിയ എണ്ണയിലിട്ട് വറുത്തെടുക്കാം പഴം വട തയ്യാർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടയിൽനിന്നും വാങ്ങേണ്ട, നല്ല സാമ്പാർപ്പൊടി വീട്ടിലുണ്ടാക്കാം !