Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാവിൽ മധുരം നിറക്കും പൈനാപ്പിൾ കേക്ക്

നാവിൽ മധുരം നിറക്കും പൈനാപ്പിൾ കേക്ക്
, ബുധന്‍, 11 ജൂലൈ 2018 (13:34 IST)
കേക്ക് ഇഷ്‌ടപ്പെടാത്തവരായി അധികമാരും ഉണ്ടാകില്ല. രുചിവൈവിധ്യമൊരുക്കി പലതരം കേക്കുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. വിശേഷദിവസങ്ങളില്‍ ആണ് മിക്കപ്പോഴും കേക്ക് വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍, ഞായറാഴ്ചകളിലും വൈകും‌നേരങ്ങളിലും ഇത്തിരി മധുരമൊക്കെ ആകാം എന്ന് തോന്നുമ്പോഴൊക്കെ വളരെ ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് പൈനാപ്പിള്‍ കേക്ക്.
 
അല്‍പ്പസമയം മാറ്റിവെച്ചാല്‍ സ്വാദിഷ്‌ഠമായതും വ്യത്യസ്‌തയുള്ളതുമായ കേക്കുകള്‍ നമുക്ക് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം. അത്തരത്തില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പൈനാപ്പിള്‍ കേക്ക്. 
 
ചേരുവകൾ: 
 
പൈനാപ്പിള്‍ ചെറുതായി അരിഞ്ഞത് - 500 ഗ്രാം
മൈദ - 800 ഗ്രാം 
കോഴിമുട്ട - 4 (വെള്ളയും മഞ്ഞയും വെവ്വേറെ)
ബേക്കിങ് പൗഡര്‍ - ഒരുനുള്ള്
പഞ്ചസാര - ഒരു കപ്പ്
അണ്ടിപ്പരിപ്പ് പൊടിച്ചത് - അരക്കപ്പ്
ഉപ്പ് - അര ടീസ്പൂണ്‍
വാനില എസന്‍സ് - ഒരു ടേബിള്‍ സ്പൂണ്‍
ഐസിങ് ഷുഗര്‍ - 3 കപ്പ്
 
ഉണ്ടാക്കുന്ന വിധം:
 
ഒരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ നന്നായി ചേര്‍ത്തടിച്ച് മയം വരുത്തി കോഴിമുട്ടയുടെ മഞ്ഞ (4 എണ്ണം) ഓരോന്നായി ചേര്‍ത്തിളക്കണം. ഇതിലേക്ക് ചെറുതായി അരിഞ്ഞ പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.
 
മൈദ, ബേക്കിങ് പൗഡര്‍, എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഇതിലേക്ക് കൂട്ടിയോജിപ്പിക്കുക. ഉപ്പ് ആവശ്യത്തിനിടുക. അതിനുശേഷം മറ്റൊരു പാത്രത്തില്‍ കോഴിമുട്ടയുടെ വെള്ള മാത്രം എടുത്ത് അല്‍പം പഞ്ചസാര ചേര്‍ത്തു നന്നായി അടിക്കുക. 
 
ആദ്യം എടുത്തുവെച്ച പാത്രത്തിലേക്ക് കോഴിമുട്ടയുടെ വെള്ള പകര്‍ന്ന് നന്നായി ചേര്‍ത്തതിനു ശേഷം കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ ഒഴിച്ച് (പാത്രത്തിന്റെ 40%) 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. 
 
ബേക്ക് ചെയ്തതിനുശേഷം ഡെക്കറേഷന്‍ ആണ്. ചെറീസ് ഉപയോഗിക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭം ധരിക്കാൻ പ്രായം തടസം ?