Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എടീ‘ എന്ന് വിളിച്ചയാളെ ശാസിച്ച് മമ്മൂക്ക, ചേർത്തു നിർത്തി ലാലേട്ടൻ: തുറന്ന് പറഞ്ഞ് സഹസംവിധായിക

‘ഐഷയെ പേരു വിളിക്കൂ, അല്ലെങ്കിൽ മോളേയെന്ന് വിളിക്ക്’- മമ്മൂക്ക അദ്ദേഹത്തെ തിരുത്തിയെന്ന് സഹസംവിധായിക

‘എടീ‘ എന്ന് വിളിച്ചയാളെ ശാസിച്ച് മമ്മൂക്ക, ചേർത്തു നിർത്തി ലാലേട്ടൻ: തുറന്ന് പറഞ്ഞ് സഹസംവിധായിക
, തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:18 IST)
അമ്മ’ സംഘടനയ്ക്കെതിരെ ഡബ്ലുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ  സിനിമയ്ക്കുള്ളില്‍ നിലനിൽക്കുന്ന വിവേചനങ്ങൾ തുറന്ന് പറഞ്ഞ് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാക്കുമ്പോള്‍ സ്വന്തം അനുഭവം പറയുകയാണ് സഹസംവിധായികയായ ഐഷ സുൽത്താന. 
 
ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
എനിക് ചിലത് പറയാനുണ്ട്: 
ഞാൻ 2008 ല്‍‌ ആണ് ലക്ഷദ്വീപിൽ നിന്നും കേരളത്തിൽ എത്തുന്നത് അന്ന് മുതൽ ഞാൻ ചാനലുകളിൽ വർക് ചെയ്തത് തുടങ്ങി, RJ, VJ, modeling, Acting, Program producer, പിന്നെ സ്വന്തമായി ഒരു അഡ്വടേസിങ് ഫ്രേം കൂടി ഓപ്പൺ ചെയ്തു, അതിനു ശേഷമാണ് ഞാൻ അസിസ്റ്റന്റ് ഡയറക്റ്റ്ർ ആയ് ജോലി ചെയ്യാൻ തുടങ്ങിയത്, 
 
ഇൗ 2008 മുതൽ ഇൗ ദിവസം വരെ രാത്രിയും പകലും ഞാൻ വർക് ചെയ്തിരുന്നത് ആണുങ്ങളുടെ കൂടെ ആണ്, എന്റെ ഓഫിലെ സ്റ്റാഫ് എല്ലാം തന്നെ ആണുങ്ങൾ ആയിരുന്നു... ഇപ്പോഴും ഞാൻ വർക് ചെയ്യുന്നത് ഡയറക്ഷൻ ഡിപാർമെന്റ്ൽ ആണ്, ഒട്ടുമുക്കാൽ ദിവസങ്ങളിലും day, night ഷൂട്ടിൽ ഞാൻ മാത്രമായിരിക്കും ഒരു പെൺകുട്ടി ആ ലോക്കേഷനിൽ ഉണ്ടാവുന്നത്, ഇത് ഇത്രയും ഞാൻ ആദ്യമേ പറഞ്ഞത് ഇനി കാര്യത്തിലേക്ക് കടക്കാം,, രണ്ട് പെൺകുട്ടികൾ സഹ സംവിധാനം ചെയ്യാൻ ചെന്നപ്പോൾ ലോകേഷണിൽ വെച്ച് അവർക്ക് ദുരനുഭവങ്ങൾ ഉണ്ടായി എന്നും പറഞ്ഞു വാർത്തകൾ കണ്ടിരുന്നു, 
 
ചേച്ചിമാരെ അനിയത്തിമ്മാരെ പുതിയ സഹ സംവിധായികമ്മാരെ നിങ്ങളെ പോലെ തന്നെ ഒരു പെൺകുട്ടിയാണ് ഞാനും, ഇന്നുവരെ എനിക് ഒരു ദുരനുഭവം പോലും ലോക്കേഷനിൽ ഉണ്ടായിട്ടില്ല, ഇതേ ആണുങ്ങളുടെ കൂടെയാ ഞാനും വർക് ചെയ്യുന്നത്, ഞാൻ വർക് ചെയ്ത സിനിമാകളിലെ ഡയറക്ട്ടേസ്‌ എന്നെ റസ്പെക്ട്ടോടെ കൂടി ആണ് ഇത്രവരെ എന്നോട് പെരുമാറിയത്, കൂടെ വർക് ചെയ്യുന്ന അസിസ്റ്റ്ന്റ്‌ അസോസിയേറ്റ് ഒക്കെ വളരെ നല്ല രീതിയിൽ ആണ് പെരുമാറുന്നത്, ഇൗ സഹ സംവിധായിക പറഞ്ഞപോലെ പ്രശ്നക്കാരു ആണ് ഇക്കൂട്ടർ എങ്കിൽ ഒരു ലോകേഷനിൽ വെച്ചെങ്കിലും എനിക്കും ഒരു ദുരനുഭവം വന്നേനെ അല്ലേ? 
 
ലാൽജോസ് സാറിന്റെ ലോക്കേഷനിൽ സാറിന്റെ അസിസ്റ്റന്റിനെ സാർ എന്നും ഇപ്പോഴും കൂടെ ചേർത്തുനിർത്തിട്ടെ ഉള്ളൂ ആണിനേയും പെണ്ണിനേയും തുല്ലിയമായിട്ടെ സാർ കണ്ടിട്ടുള്ളൂ,...
 
സേതു സാറിന്റെ ലൊകേഷനിൽ ഒരുപാട് റസ്പെക്‌ട്ടോടെ ആണ് സാർ എന്നോട് സംസാരിച്ചിരുന്നത്, പെരുമാറിയിരുന്നത്...
 
ശരത് സാറിന്റെ ലോകേഷനിൽ ഹോസ്പിറ്റാലിറ്റി അത്രയും കൂടുതൽ ആയിരുന്നു...
 
വെളിപാടിന്റെ പുസ്തകം ചെയ്യുമ്പോൾ ഞാൻ ക്രൗഢ് കൺട്രോൾ ചെയ്യുന്നത് കണ്ടിട്ട് എന്നോട് ലാലേട്ടൻ ചോദിച്ചു നീ എവിടെയാ പഠിപ്പിച്ചത് എന്ന്, ഞാൻ പറഞ്ഞു ട്രിവാൻഡ്രം യൂണിവേഴ്സിറ്റി കോളേജിൽ ആണെന്ന്,,, "അതാണ്" എന്ന് ലാലേട്ടൻ പറഞ്ഞു, കൂടാതെ,,, വർക് ചെയ്യാനുള്ള ഇൗ സ്പിരിറ്റ് നിന്നിൽ ഇപ്പോഴും ഉണ്ടാവണം എന്നുകൂടി കൂട്ടി ചേർത്തു... 
 
പ്രസന്നാ മാസ്റ്റർ തമാശയ്ക് ഐഷക്ക് അഭിനയിചാൽ പോരെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ കൊടുത്ത മറുപടി "എന്തിനാ ? അവൾ ചെയ്യുന്ന ജോലി ഭംഗിയിൽ ചെയ്യുന്നുണ്ട് അത് മതി" എന്ന് ലാലേട്ടൻ പറയുമ്പോൾ എനിക്ക് അവാർഡ് കിട്ടിയ പ്രതീതി ആയിരുന്നു...
 
ഒരിക്കൽ മമ്മുക്ക കേൾക്കെ പ്രായത്തിനു മൂതൊരാൽ എന്നെ "എടി നീ പോയി ആ സാധനം എടുത്തോണ്ട് വന്നെ" എന്ന് പറഞ്ഞു, എന്നെ "എടി നീ" എന്ന് വിളിച്ചതിന് ആ വെക്തിയെ മമ്മുക്ക ഉടനെ വിളിച്ചിട്ട്, സഹോദരാ ഐഷയെ പേരുപറഞ്ഞ് വിളിക്കു ഇല്ലേൽ മോളെന്നു വിളിക്ക് respect women എന്ന് പറയുന്നത് ഞാൻ കേട്ടതാണ്... 
 
ഒരുദിവസം ഞാൻ ലോകേഷണിൽ പോവതിരുന്നപ്പോൾ പിറ്റന്നാൾ ലോകേഷണിൽ എത്തിയ എന്നെ മമ്മുക്ക വിളിച്ചിട്ട് എന്താണ് ഇന്നലെ വരാതിരുന്നത് എന്ന് ചോദിച്ചു " ഇന്നലെ കൂരെ അധികം വൈയിലു കൊണ്ടപ്പോൾ ശീണം തോണിട്ട്‌ റെസ്റ്റ് എടുത്തതെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ "നിന്നെ ഇവിടെ ആരും പെണ്ണായിട്ട്‌ കാണുന്നില്ല അത്കൊണ്ട് എത്ര വൈയിൽ ആയാലും മഴ ആയാലും ആണുങ്ങൾ പണിയെടുക്കുന്ന പോലെ നീയും പണിയെടുക്കണം" എന്നാണ് മമ്മുക്ക പറഞ്ഞത്,,,, ഇതും എനിക്ക് കിട്ടിയൊരു അവാർഡ് ആണ് മമ്മുക്കന്റെ ഇൗ വാക്കുകൾ,,, മടിയത്തി ആവാതിരികാൻ പണിയെടുക്കാൻ പ്രേരിപ്പിച്ച ആളാണ് മമ്മുക്ക....
 
മോൾ എന്നെ വാപ്പച്ചി എന്ന് വിളിക്ക് എന്ന് പറഞ്ഞ വേക്തിയാണ് നടൻ സിദ്ദിഖ് (എന്റെ വാപ്പചി)
 
ഇനി ഒപ്പം വർക് ചെയ്ത അസിസ്റ്റ്ന്റ്‌ അസോസിയേറ്റ് ഇവരിൽ നിന്നൊന്നും ഇന്നുവരെയും ഒരു നോട്ടം കൊണ്ട് പോലും എനിക്ക് ഒരു അസസ്ഥതയും ഇത് വരെ ഉണ്ടായിട്ടില്ല യൂണിറ്റിലെ ചേട്ടന്മാർ പോലും night shoot സമയത്ത് എന്നെ പ്രോടെക്റ്റ് ചെയ്തിട്ടെയുള്ളു...
 
ഇത് എന്റെ അനുഭവം ആണ്... ഞാൻ മനസ്സിലാക്കിയ ഒരു സത്യം നമ്മൾ എന്ത് എങ്ങനെ പെരുമാറുന്നു എന്നത് പോലെ ഇരിക്കും തിരിച്ചുള്ള ആളുകളുടെ പെരുമാറ്റം,,, ആ സഹോദരി പറഞ്ഞൊരു കാര്യം വീടിന്ന് എന്ത് വിശ്വസിച്ചാണ് സിനിമയിൽ സഹസംവിധായിക ആവാൻ ഇറങ്ങാൻ സാദിക്ക ഇങ്ങനെ ഇത്രയും മോഷമായ്‌ട്ടല്ലെ ആണുങ്ങൾ പെരുമാറുന്നതെന്ന്:
 
ഇതിന് ഒരു സഹ സംവിധായിക ആയ ഞാൻ സഹോദരിക് തരുന്ന മറുപടി : Attitude, behavior, self respect, dedication ഇത് നാലും നമ്മളിൽ കറക്റ്റ് ആകിയാൽ നമ്മൾക്ക് എവിടെയും respect കിട്ടും... ഇത് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് രാജിക്കത്ത് നൽകി, മോഹൻലാലിനേം മമ്മൂട്ടിയേം ക്രൂശിക്കുന്നത് എന്തിനെന്ന് സിദ്ദിഖ്?; തിരിച്ചടിച്ച് താരസംഘടന