Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹനാൻ മീൻ വിൽക്കുന്നത് പൊലീസ് തടഞ്ഞു, തന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്ന് കരഞ്ഞപേക്ഷിച്ച് ഹനാൻ

ഹനാൻ മീൻ വിൽക്കുന്നത് പൊലീസ് തടഞ്ഞു, തന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്ന് കരഞ്ഞപേക്ഷിച്ച് ഹനാൻ
, വ്യാഴം, 26 ജൂലൈ 2018 (20:15 IST)
കോച്ചി: തമ്മനത്ത് കോളേജ് യൂണിഫോമിൽ മീൻ വിറ്റ ഹനാനെതിരെ പൊലീസിന്റെ നടപടി. വെള്ളിയാഴ്ച വൈകിട്ടോടെ മീൻ‌വിൽക്കാനെത്തിയ ഹനാനെ പൊലീസ് തടഞ്ഞു. റോഡരികിൽ നടത്തുന്ന മീൻ വിൽപ്പന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീൻ വിൽപന വിലക്കിയത്. 
 
വിൽ‌പന തടഞ്ഞതോടെ ഹനാൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പിന്നീട് മാധ്യമ പ്രവർത്തകരോട് ഹനാൻ കാര്യങ്ങൾ വിശദീകരിച്ചു. ‘എന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണം. കൂലിപ്പണിയെടുത്ത് ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോളും. 
 
ഒന്നര ലക്ഷത്തോളം രൂപ എന്റെ അക്കൌണ്ടിൽ വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ആരുടെയും പണം എനിക്ക് വേണ്ട. അതെല്ലാം തിരികെ നൽകും‘. തന്നെ ഇത്തരത്തിൽ ടോർച്ചർ ചെയ്യരുതെന്നു പറഞ്ഞ ഹനാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ പൊട്ടിക്കരയുകയായിരുന്നു. അവശനിലയിലായ ഹനാനേ പൊലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ നടന്ന വാട്സാപ്പ് ഹർത്താൽ അന്വേഷിക്കുമെന്ന് കേന്ദ്രം