'തന്ത്രി പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ': തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവ്
'തന്ത്രി പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ': തന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവ്
ശബരിമലയിൽ സ്‌ത്രീകൾ കയറിയാൻ നട അടച്ചിടുമെന്നുള്ള തന്ത്രിയുടെ വാക്കുകൾക്കെതിരെ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. 'തന്ത്രിക്ക് സൗകര്യമുള്ളപ്പോ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമണ്‍ കുടുംബത്തിന്റെ സ്വകാര്യസ്വത്തല്ല. തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നല്ലൊരു നീക്കം നടത്തിയാല്‍, അങ്ങേയ്ക്ക് ആ കൃഷി ഓഫീസിലെ പഴയജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടി വരും' ഫേസ്‌ബുക്ക് കുറിപ്പിൽ ഹരീഷ് വാസുദേവൻ വ്യക്തമാക്കി.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
പ്രിയ രാജീവര് തന്ത്രി, .
അങ്ങേയ്ക്ക് സൗകര്യമുള്ളപ്പോ അടയ്ക്കാനും തുറക്കാനും ശബരിമല ക്ഷേത്രം താഴമണ്‍ കുടുംബത്തിന്റെ സ്വകാര്യസ്വത്തല്ല. ഊരായ്മ തന്ത്രി സ്ഥാനമേ താഴമണ്ണിനുള്ളൂ. അത് മാറ്റാന്‍ പാടില്ലെന്ന് തന്ത്രവിധിയൊന്നുമില്ലല്ലോ. തന്നിഷ്ടം പോലെ ചെയ്യുന്ന തന്ത്രിയെ മാറ്റാന്‍ വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിലും കോടതിയിലും നല്ലൊരു നീക്കം നടത്തിയാല്‍, അങ്ങേയ്ക്ക് ആ കൃഷി ഓഫീസിലെ പഴയജോലി കൊണ്ട് ഇനിയങ്ങോട്ട് കഴിയേണ്ടി വരും. തന്ത്രി പണി ചെയ്യാന്‍ താഴമണ്‍ കുടുംബത്ത് വേറെ കൊള്ളാവുന്ന 'പുരുഷ'ന്മാരുണ്ടോ ആവോ !