Select Your Language

Notifications

webdunia
webdunia
webdunia
webdunia

''മഹാത്മാഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛൻ''- പികെ ഫിറോസിനിത് എന്ത് പറ്റി?

''മഹാത്മാഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛൻ''- പികെ ഫിറോസിനിത് എന്ത് പറ്റി?
, ബുധന്‍, 12 ഡിസം‌ബര്‍ 2018 (14:16 IST)
തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും വാനോളം പുകഴ്ത്തി പ്രസംഗം നടത്തിയ മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് പറ്റിയത് വൻ അബദ്ധം. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി കെ ഫിറോസ് ചരിത്ര അബന്ധങ്ങള്‍ പറഞ്ഞത്. 
 
രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുള്ള ചരിത്ര അബന്ധങ്ങളാണ് പികെ ഫിറോസ് പ്രസംഗത്തില്‍ പറയുന്നത്.
 
പ്രസംഗത്തിലെ പ്രചരിക്കുന്ന ഭാഗം ഇങ്ങനെ:
 
“നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുൽ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്‍റെ മുതു മുത്തച്ഛൻ ആർഎസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു – മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ആർഎസ്എസുകാരന്‍റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകൾ കേട്ട് വളർന്ന രാഹുലിനെയല്ലാതെ നമ്മൾ ആരെയാണ് പിന്തുണക്കേണ്ടത്. തന്‍റെ സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരൻ, അതാണ് രാഹുൽ ഗാന്ധി”
 
രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരിൽ വെച്ചാണ്. ഇന്ദിര ഗാന്ധി – ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്‍റെ മുത്തശ്ശനും മുത്തശ്ശിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധ്യപ്രദേശിൽ അവകാശവാദം ഉന്നയിക്കില്ല, ശിവരാജ് സിംഗ് ചൌഹാൻ രാജിവച്ചു