Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡീസലിന്റെ വില കുത്തനെ ഉയരുന്നു, റെയില്‍വെയും പ്രകൃതി വാതകത്തിലേയ്ക്ക്

ഡീസലിന്റെ വില കുത്തനെ ഉയരുന്നു, റെയില്‍വെയും പ്രകൃതി വാതകത്തിലേയ്ക്ക്

ഡീസലിന്റെ വില കുത്തനെ ഉയരുന്നു, റെയില്‍വെയും പ്രകൃതി വാതകത്തിലേയ്ക്ക്
, ശനി, 1 സെപ്‌റ്റംബര്‍ 2018 (12:12 IST)
ഓരോ ദിവസവും ഡീസൽ വില കുതിച്ചുകയറുന്നതിനിടെ ഡീസലിന് പകരം പ്രകൃതിവാതകം ഉപയോഗിക്കാൻ റെയിൽവേ ആലോചിക്കുന്നു. റെയിൽവേയുടെ വർക്ക്‌ഷോപ്പുകളിലും പ്രൊഡൊക്ഷൻ യൂണിറ്റുകളിലുമാണ് ഗ്യസ് ഉപയോഗിക്കുക. ഇത് സംബന്ധിച്ച് റെയിൽവേ ഗെയിൽ ഇന്ത്യ ലിമിറ്റഡുമായി പ്രാഥമിക കരാറിൽ ഒപ്പിട്ടു.
 
നിലവില്‍ 6.5 ശതമാനം പ്രകൃതി വാതകമാണ് റെയില്‍വെ ഉപയോഗിക്കുന്നത്. ഇത് 15 ശതമാനമായെങ്കിലും ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് ആലോചന. ഗ്യാസ് ഉപയോഗിച്ചാല്‍ നിലവില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിനുള്ള ചെലവില്‍ 25 ശതമാനം ലാഭിക്കാം.
 
പ്രതിവര്‍ഷം 300 കോടി ലിറ്റര്‍ ഡീസലാണ് റെയില്‍വെ ഉപയോഗിക്കുന്നത്. 2019 ഓടെ 54 വര്‍ക്ക്‌ഷോപ്പുകളും പ്രകൃതി വാതകത്തിലേയ്ക്ക് മാറുമെന്ന് ഇന്ത്യന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അണക്കെട്ടുകൾ കൂട്ടമായി തുറന്നതിൽ വീഴ്‌ചയുണ്ടോ എന്ന് വിശദമായി പരിശോധിക്കണം: മാധവ് ഗാഡ്‌ഗിൽ