Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bigg Boss Malayalam Season 6: സിജോയുടെ കരണം പുകച്ച് റോക്കി; ബിഗ് ബോസില്‍ നിന്ന് പുറത്ത് !

അതേസമയം സീക്രട്ട് റൂമിലേക്കാണ് റോക്കിയെ കൊണ്ടുപോയതെന്നാണ് മറ്റു ചില പ്രേക്ഷകര്‍ പറയുന്നത്

Bigg Boss Malayalam Season 6, Rocky, Sijo, Rocky Evicted

രേണുക വേണു

, തിങ്കള്‍, 25 മാര്‍ച്ച് 2024 (13:15 IST)
Bigg Boss Malayalam Season 6

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നാടകീയ രംഗങ്ങള്‍. ഏറെ ആരാധകരുള്ള റോക്കി ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹമത്സരാര്‍ഥിയായ സിജോയെ ശാരീരികമായി ആക്രമിച്ചതാണ് റോക്കിക്ക് വിനയായത്. റോക്കി സിജോയുടെ മുഖത്തടിക്കുന്ന പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
ശാരീരികമായി ആക്രമിച്ചാല്‍ ബിഗ് ബോസില്‍ നിന്ന് മത്സരാര്‍ഥികളെ അടിയന്തരമായി പുറത്താക്കുമെന്നാണ് നിയമം. അതുകൊണ്ട് സിജോയെ ആക്രമിച്ചതിന്റെ പേരില്‍ റോക്കിയെ ഉടന്‍ പുറത്താക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. മുന്‍ സീസണുകളില്‍ രജിത് കുമാര്‍, റോബിന്‍ രാധാകൃഷ്ണന്‍ എന്നിവരെ ശാരീരികമായി ആക്രമിച്ചതിന്റെ പേരില്‍ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. 
 
അതേസമയം സീക്രട്ട് റൂമിലേക്കാണ് റോക്കിയെ കൊണ്ടുപോയതെന്നാണ് മറ്റു ചില പ്രേക്ഷകര്‍ പറയുന്നത്. അടുത്ത വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ എത്തിയ ശേഷം ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമെന്നും അതിനുശേഷം സിജോയുടെ അഭിപ്രായം കൂടി അറിഞ്ഞാകും റോക്കിയെ പുറത്താക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും പ്രേക്ഷകര്‍ കരുതുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിത അംബാനിയുടെ ഭക്ഷണക്രമം ഇതാണ്! നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതേയുള്ളൂ,ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കിടിലന്‍ ജ്യൂസ്