Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുനില കെട്ടിടങ്ങൾ പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ!

ഇരുനില കെട്ടിടങ്ങൾ പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ!

ഇരുനില കെട്ടിടങ്ങൾ പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ!
, ബുധന്‍, 27 ജൂണ്‍ 2018 (15:48 IST)
ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് നാം പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ് വാസ്‌തു. ഇരുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുമ്പ് വാസ്‌തുവിൽ നാം അറിഞ്ഞിരിക്കേണ്ടതായ പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്നല്ലേ, അവ ഇതാ...
 
ഇരു‌നില കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അത് വീടായാലും മറ്റ് സ്ഥാപനങ്ങൾ ആയാലും കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും വടക്ക്, കിഴക്ക് വശങ്ങളിലായിരിക്കണം. താഴത്തെ നിലയിലെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം മുകളിലത്തെ നിലയിൽ നിന്നും വ്യത്യാസമായിരിക്കണം. താഴത്തെ നിലയിലുള്ളതിനെ അപേക്ഷിച്ച് മുകളിൽ കുറവായിരിക്കുന്നതാണ് ഉത്തമം.
 
അതുപോലെ തന്നെ താഴത്തെ നിലയുടെ അതേ ചതുരശ്ര അളവിൽ മുകളിലെ നില നിർമ്മിക്കരുത്. മുകൾ നില നിർമ്മിക്കാൻ മൊത്തം വിസ്‌തീർണ്ണത്തിന്റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിൽ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. വടക്ക് കിഴക്ക് ദിശ ദേഹാസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുമെന്ന് വാസ്‌തു പറയുന്നു. ഇത്തരത്തിൽ വീട് നിർമ്മിച്ചില്ലെങ്കിൽ അത് താമസിക്കുന്ന ആളുകളെ കാര്യമായ രീതിയിൽ ബാധിക്കും.
 
അടുത്തതായി ശ്രദ്ധിക്കേണ്ടത് ബാൽക്കണിയുടെ കര്യമാണ്. വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് ദിശകളിൽ ബാൽക്കണി നിർമ്മിക്കുന്നതാണ് ഉത്തമം. കിടപ്പുമുറിയും പഠനമുറിയും മുകളിൽ നിലകളിൽ സജ്ജമാക്കുന്നതാണ് ഉത്തമം. പഠിക്കാനുള്ള സൗകര്യവും നോക്കി മാത്രമേ ഇതൊക്കെ ചെയ്യാൻ പാടുള്ളൂ. മുകൾ നിലകളിലെ ഭിത്തികളുടെ ഉയരം താഴത്തേതിനേക്കാൾ കുറവായിരിക്കണം. ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാതെ ഇരുനില കെട്ടിടങ്ങൾ പണിതാൽ അത് വിജയകരമായിരിക്കില്ല എന്നാണ് വാസ്‌തു ശാസ്‌ത്രം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെ ‘നിധി’ സൂക്ഷിക്കേണ്ടത് ഇവിടെ? സ്ഥാനം മാറിയാൻ പ്രശ്നമാണ്!