Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്റേടിയായ കശ്മീരി ഗ്രാമീണ പെണ്‍കുട്ടി- സുനന്ദ പുഷ്കറിന്റെ ജീവിതം

തന്റേടിയായ കശ്മീരി ഗ്രാമീണ പെണ്‍കുട്ടി- സുനന്ദ പുഷ്കറിന്റെ ജീവിതം
, ശനി, 18 ജനുവരി 2014 (14:58 IST)
PTI
PTI
ഒരു കശ്മീരി ഗ്രാമീണ പെണ്‍കുട്ടിയില്‍ നിന്ന് കേന്ദ്രമന്ത്രിയുടെ ഭാര്യാ പദത്തിലെത്തുന്നതിനിടെ സുനന്ദ പുഷ്കര്‍ ഏറെ പടവുകള്‍ നടന്നുകയറിയിരുന്നു.

കശ്മീരി പണ്ഡിറ്റുകളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ തയ്യാറായിരുന്നില്ല സുനന്ദ എന്ന പെണ്‍കുട്ടി. ജന്മനാ ‘റിബല്‍‘ ആയിരുന്നു അവര്‍ എന്ന് പറയാം. ഏത് നിര്‍ണ്ണായക വിഷയമാണെങ്കിലും തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പ്രകടമാക്കാന്‍ അവര്‍ എന്നും സന്നദ്ധയായിരുന്നു.

അടുത്ത പേജില്‍- സുനന്ദ എന്ന തന്റേടി

webdunia
PTI
PTI
സുനന്ദ എന്ന തന്റേടി പെണ്‍കുട്ടിയെ ആണ് അവളുടെ കൂട്ടുകാര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. മറ്റ് പെണ്‍കുട്ടികളില്‍ നിന്ന് അവളെ വ്യത്യസ്തയാക്കിയതും അത് തന്നെ.

കരസേനയില്‍ ലഫ് കേണലായിരുന്ന പുഷ്‌കര്‍ദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയാണ്. ആപ്പിള്‍ വിളയുന്ന സോപൂരിലെ ബോമൈ ഗ്രാമമാണ് അവരുടെ സ്വദേശം. പിന്നീട് അവരുടെ കുടുംബം ജമ്മുവിലേക്ക് കുടിയേറി.


അടുത്ത പേജില്‍- സുനന്ദ പുഷ്കര്‍ എന്ന സെലിബ്രിറ്റി

webdunia
PTI
PTI
ശശി തരൂരിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് സുനന്ദ രണ്ട് തവണ വിവാഹിതയായി. കശ്മീരിയായ സഞ്ജയ് റെയ്‌നയെയായിരുന്നു ആദ്യ ഭര്‍ത്താവ്. വിവാഹശേഷം അവര്‍ ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോയി. എന്നാല്‍ ആ ബന്ധം വിവാഹമോചനത്തില്‍ കലാശിച്ചു. പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ അവര്‍ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തില്‍ മരിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്- ശിവ് മേനോന്‍. ദുബായിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടറായി സുനന്ദ സേവനം അനുഷ്ഠിച്ചു. റാന്‍ഡേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ സഹ ഉടമയുമായിരുന്നു അവര്‍.

2009 ഒക്ടോബറിലാണ് സുനന്ദയും തരൂരും കണ്ടുമുട്ടുന്നത്. 2010ലെ തിരുവോണ തലേന്നാണ് സുനന്ദയെ തരൂര്‍ ജീവിതസഖിയാക്കിയത്. തരൂരിന്റെയും മൂന്നാംവിവാഹമായിരുന്നു.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam