Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പമെ അഭിനയിക്കു എന്നത് തെറ്റിദ്ധാരണ; അസിന്‍

സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പമെ അഭിനയിക്കു എന്നത് തെറ്റിദ്ധാരണ; അസിന്‍
ന്യൂഡല്‍ഹി , ബുധന്‍, 5 ഫെബ്രുവരി 2014 (13:15 IST)
PRO
സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ മാത്രമെ താന്‍ അഭിനയിക്കു എന്നത് തെറ്റായ ധാരണയെന്ന് മലയാളിയും ബോളിവുഡിലെ താരറണിയുമായ അസിന്‍.

webdunia
PRO
കഴിഞ്ഞ വര്‍ഷം അസിന്‍ ബോളിവുഡില്‍ ഒരു ചിത്രത്തില്‍പ്പോലും അഭിനയിച്ചില്ല. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രം ലഭിക്കാത്തതാണ് ഇതിന് കാരണമെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അസിന്‍.

webdunia
PRO
തനിക്ക് ലഭിച്ച ചിത്രങ്ങളിലെ താരങ്ങള്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആയിരുന്നു. ആ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു, എന്ന് വച്ച് ജൂനിയര്‍ താരങ്ങളുടെ അഭിനയിക്കില്ലയെന്ന് താന്‍ പറഞ്ഞിട്ടില്ല. സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ അഭിനയിച്ചത് തന്റെ ഭാഗ്യമായി കരുതുന്നു.

webdunia
PRO
നല്ല കഥ ലഭിക്കുക എന്നതാണ് താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ജൂനിയറായ ഒരാളുടെ കൂടെ മികച്ച കഥയുള്ള സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് കുഴപ്പമില്ലെന്നും അസിന്‍ വ്യക്തമാക്കി.

webdunia
PRO
28കാരിയായ അസിന്‍ അമീര്‍ ഖാന്റെ ഗജനിയിലൂടെയാണ് ബോളിവുഡിലേക്ക് ചുവട് വെച്ചത്. തുടര്‍ന്ന് ബിഗ് ബഡ്ജറ്റ് സിനിമകളായ റെഢി, ഹൌസ്ഫുള്‍, ബോല്‍ ബച്ചന്‍, കിലാഡി 786 എന്നി പ്രോജക്ടുകളില്‍ അഭിനയിച്ചിരുന്നു.

webdunia
PTI
അസിന്‍ ഇപ്പോള്‍ ഉമേഷ് ശുക്ലയുടെ “ഓള്‍ ഈസ് വെല്‍” എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. അഭിഷേക് ബച്ചനാണ് ചിത്രത്തിലെ നായകന്‍. ഏറെ പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഉള്ളതെന്നാണ് അസിന്‍ പറയുന്നത്.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam