തീവണ്ടിക്ക് വേണ്ടി വലിച്ച് തീർത്ത സിഗരറ്റിന് കൈയ്യും കണക്കുമില്ല!

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (12:34 IST)
യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ ‘തീവണ്ടി’ ഇന്നലെയാണ് റിലീസ് ആയത്. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ വലിച്ച് കൂട്ടിയ സിഗരറ്റിന് കണക്കില്ലെന്ന് താരം പറയുന്നു. 
 
ചിത്രത്തിനായി ഒരു പെട്ടിക്കട സെറ്റ് ചെയ്തിരുന്നു. അതിന് പിന്നില്‍ മിനി വില്‍സ് അടുക്കി വെച്ചിരുന്നു. അത് മുഴുവനും വലിച്ച് തീര്‍ത്തു. ബുദ്ധിമുട്ടിയാണ് അത്തരം രംഗങ്ങള്‍ ചെയ്തത്. പിന്നെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. 
 
താൻ ഒരു ഡയറക്ടേഴ്സ് ആക്ടർ ആണെന്ന് ടൊവിനോ തന്നെ വ്യക്തമാക്കിയിരുന്നു. ഗാനരംഗത്തിനിടയില്‍ ടൊവിനോയുടെ കരണത്തടിക്കുന്ന രംഗത്തിലാണ് താന്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ചതെന്നും നിരവധി തവണ കരണത്ത് തല്ലിയിരുന്നുവെന്നും നേരത്തെ സംയുക്ത മേനോന്‍ വ്യക്തമാക്കിയിരുന്നു.

ബോക്‌സോഫീസിൽ ഫഹദ് ഫാസിൽ വിസ്‌മയം; മൂന്ന് ദിവസം കൊണ്ട് വരത്തൻ വാരിക്കൂട്ടിയത് കോടികൾ

സങ്കടക്കടലായ കേരളത്തിന് കൈത്താങ്ങായി ലാലേട്ടന്‍

മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ 6 മാസത്തെ സമയം നൽകി പ്രിയദർശൻ!

കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ചുംബനത്തിനിടെ ഭർത്താവിന്റെ നാവ് കടിച്ച് മുറിച്ച് ഭാര്യ; യുവാവിന്റെ സംസാര ശേഷി നഷ്ടപ്പെട്ടു

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം