ചായസമയത്ത് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ കളി കൈവിട്ട് പോയി: വിരാട് കോഹ്‌ലി

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:33 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ അമ്പേ തകർന്നടിഞ്ഞ ഇന്ത്യൻ ടീമിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കളിക്ക് പിന്നിലെ പരാജയ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 
 
ഇന്ത്യ ജയപ്രതീക്ഷയിലായിരുന്നു. കളിയുടെ അഞ്ചാം ദിവസം ചായസമയത്ത് ഇന്ത്യ ജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍, പിന്നീട് കളി കൈവിട്ടെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞു. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 118 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 4-1ന് തോല്‍ക്കുകയും ചെയ്തു.
 
അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. ഒരവസരത്തില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് കെഎല്‍ രാഹുലിന്റെ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിനോട് പൊരുതാനുള്ള സ്ഥിതിയിലെത്തിച്ചത്. രാഹുൽ പുറത്തായതോടെ ഇന്ത്യ തകർന്നു. 
 
അഞ്ചാം ദിവസം ചായയ്ക്കു കയറുമ്പോള്‍ രാഹുലും ഋഷഭും ക്രീസിലുണ്ടായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരെ ഇരുവരും ആധിപത്യം സ്ഥാപിച്ചിരുന്നു. ഇതോടെ ഇന്ത്യ ജയിക്കുമെന്ന തോന്നലുണ്ടായി. എന്നാല്‍, രാഹുലിന്റെ പുറത്താകലിന് പിന്നാലെ ഋഷഭും മടങ്ങിയതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.   

ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍

ധോണിയെക്കുറിച്ചുള്ള പന്തിന്റെ പ്രസ്‌താവന വൈറലാകുന്നു

ആരൊക്കെ പുറത്താകും ?; ധോണി ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിച്ച് രവി ശാസ്‌ത്രി

വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി വെള്ളച്ചാട്ടത്തിലെറിഞ്ഞു കൊന്നു

ഇന്ത്യയിലെ അവാർഡുകൾ മുഴുവൻ ഒടിയൻ കൊണ്ടുപോയാൽ ഭീമനെന്ത് ചെയ്യും?- കുറച്ചെങ്കിലും ബാക്കി വെയ്ക്കുമോയെന്ന് ട്രോളർമാർ

അനുബന്ധ വാര്‍ത്തകള്‍

കോഹ്‌ലിയുടെ നിര്‍ദേശം തള്ളിയ രോഹിത്തിന്റെ ലക്ഷ്യം കോടികള്‍ ?‍; ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യയിലേക്കില്ല!

‘ഡിവില്ലിയേഴ്‌സിനെ പോലെ ഞെട്ടിപ്പിക്കില്ല’; വിരമിക്കല്‍ സൂചന നല്‍കി ഡു പ്ലസിസ്

അടുത്ത ലേഖനം