ധോണിയുടെ ആ റെക്കോർഡ് പന്ത് മറികടന്നു

ധോണിയുടെ ആ റെക്കോർഡ് പന്ത് മറികടന്നു

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:16 IST)
തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയോടെ റെക്കോഡ് ബുക്കിലിടം നേടി ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ലോകേഷ് രാഹുലിനൊപ്പം തകര്‍ത്തടിച്ച് മുന്നേറിയ പന്തായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് പ്രതീക്ഷ നല്‍കിയത്. ഒവലില്‍ 117 പന്തുകളില്‍ നിന്നായിരുന്നു പന്തിന്റെ സെഞ്ചുറി. 
 
ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യന്‍ വിക്കറ്റ്കീപ്പറുടെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്. ഇക്കാര്യത്തില്‍ സാക്ഷാല്‍ എം എസ് ധോണിയെയാണ് പന്ത് പിന്നിലാക്കിയത്. 2007-ല്‍ ഓവലില്‍ ധോണി നേടിയ 92 റണ്‍സാണ് പന്ത് മറികടന്നത്. കൂടാതെ നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിന് സ്വന്തമാണ്.
 
പാര്‍ഥിവ് പട്ടേല്‍ (67), ദീപ്ദാസ് ഗുപ്ത (63) എന്നിവരെയും പന്ത് പിന്നിലാക്കിയിരിക്കുകയാണ്. കൂടാതെ, കന്നി ടെസ്റ്റ് സെഞ്ചുറി നാലാം ഇന്നിങ്‌സില്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പന്ത്.

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ

മുൻഗാമിക‌ൾ തോറ്റുമടങ്ങിയ മണ്ണിൽ ചരിത്രനേട്ടം സ്വന്തമാക്കാൻ കോഹ്ലി!

ഇന്ത്യയിലെത്തുന്നതിന് മുമ്പെ ഓസ്‌ട്രേലിയന്‍ ടീമിന് തിരിച്ചടി; കോഹ്‌ലിക്ക് ആശ്വസിക്കാം!

15 കോടിയിലേക്ക് കുട്ടനാടന്‍ ബ്ലോഗ്, മമ്മൂട്ടിയുടെ ബോക്സോഫീസ് പടയോട്ടം തുടരുന്നു!

കിടിലൻ പൊലീസ് വേഷത്തിൽ മമ്മൂട്ടി എത്തുന്നു; 'ഉണ്ട' വരുന്നത് ബോക്‌സോഫീസ് കീഴടക്കാൻ!

അനുബന്ധ വാര്‍ത്തകള്‍

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ

ധോണി വീണ്ടും ഇന്ത്യന്‍ ടീം ക്യാപ്ടന്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം!

അടുത്ത ലേഖനം