ത്രികോണ പ്രണയം, ഒടുവിൽ കൊലപാതകം ക്രൈം ത്രില്ലറുകളെപ്പോലും വെല്ലുന്ന കൊലപാതകത്തിന്റെ തിരക്കഥ ഇങ്ങനെ !

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (20:15 IST)
നോയിഡ: രണ്ട് പുരുഷന്മാരുമായി ഒരേസമയം പ്രണയം, ഒടുവിൽ ഒരു കാമുകനെ മറ്റൊരു കാമുകനുമായി ചേർന്നു ക്രൂരമായി കൊന്നു. ക്രൈം ത്രില്ലർ സിനിമകളെ വെല്ലുന്ന കുറ്റകൃത്യമാണ് അനന്ദ വിഹാറിൽ നടന്നത്. കൊലപാതകത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രണയവും പകയും കൊലപാതകവുമെല്ലാം പുറത്തുകൊണ്ടുവന്നത്. ആഗസ്റ്റ് 31നാണ് കൊലപാതകം നടന്നത്.  
 
ഇസ്രഫിൽ എന്ന യുവാവിനെ റഹീം എന്ന യുവാവും സൈറ എന്ന കാമുകിയും ചേർന്ന് തന്ത്രപരമായി കൊലപ്പെടുത്തുകയായിരുന്നു.ഇസ്രഫിലും റഹീമും സുഹൃത്തുക്കളാണ് ഇരുവരും ഡൽഹി – കത്തിഹാർ ട്രെയിൻ യാത്രക്കിടെയാണ് സൈറയെ പരിജയപ്പെടുന്നത്. ആ ബന്ധം പിന്നീട് പ്രണയമായി വളർന്നു. സൈറ രണ്ടുപേരുമായും പ്രണയം സൂക്ഷിച്ചിരുന്നു. 
 
എങ്കിലും കൂട്ടത്തിൽ കൂടുതൽ അടുപ്പം ഇസ്രാഫീലിനോടായിരുന്നു. ദ്വാരകയിൽ വീട്ടു ജോലി ചെയ്തിരുന്ന സൈറയും നോയിഡയിൽ ഓട്ടോ ഡ്രൈവറായിരുന്ന ഇസ്രാഫീലിനും കാണാൻ സാഹാചര്യങ്ങൾ കൂടുതലായിരുന്നു. ഇരുവരും ബന്ധത്തിലായി എന്നാൽ ഇത് വിവാഹത്തിൽ എത്തിയില്ല ഇസ്രാഫീൽ മറ്റൊരു യുവതിയെ വിവാഹം ചെയ്തു.
 
എങ്കിലും ഇരുവരും ബന്ധം തുടർന്നിരുന്നു. എന്നാൽ പിന്നീട് ഇരുവർക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഇതോടെ രഹസ്യ ബന്ധത്തെക്കുറിച്ച് റഹീമിനോട് പറയും എന്ന് ഭീഷണിപ്പെടുത്തി ഇസ്രാഫീൽ വീണ്ടും ശാരീരിക ബന്ധം തുടർന്നു. ഇതോടെയാണ് കൊല്ലാനുള്ള തീരുമാനത്തിലേക്ക് സൈറ എത്തുന്നത്. 
 
സൈറ കാര്യങ്ങൾ എല്ലാം റഹീമിനോട് തുടർന്നു പറഞ്ഞു. ഇതോടെ റഹീം ആനന്ദ് വിഹാറിലേക്കെത്തി. ഇരുവരും കൊലപാതകം പ്ലാൻ ചെയ്തു. തുടർന്ന് ഇസ്രാഫീലിനെ സൈറ വിളിച്ചു വരുത്തി ഓട്ടോയിൽ വിജനമായ സ്ഥലത്തെത്തിച്ച് സൈറ തന്നെ ഉസ്രാഫീലിന്റെ കഴുത്തറുക്കുകയായിരുന്നു. പിന്നിൽ മറ്റൊരു ഓട്ടോറിക്ഷയിൽ എത്തിയ റഹീം കല്ലുകൊണ്ട് ഇസ്രാഫീലിന്റെ തലക്കടിച്ച് മരണം ഉറപ്പുവരുത്തി.
 
സംഭവ സ്ഥലത്തുനിന്നും ഇരുവരും രക്ഷപ്പെട്ടെങ്കിലും ഇസ്രാഫീലിന്റെ മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ സൈറയുടെ ദുപ്പട്ട ഇരുവരെയും കുടുക്കുകയായിരുന്നു. 

കാർ അപകടം; വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും പരിക്ക്

ബാലഭാസ്കറിന്‍റെയും ഭാര്യയുടെയും നില അതീവ ഗുരുതരം, പൊലിഞ്ഞത് 15 വര്‍ഷത്തോളം കാത്തിരുന്നുണ്ടായ കണ്‍‌മണി

ഫ്രാങ്കോയ്ക്ക് പിന്തുണയുമായി പാലാ മെത്രാൻ; ജെയിലിലെത്തി ഫ്രാങ്കോയെ സന്ദർശിച്ചു

15 കോടിയിലേക്ക് കുട്ടനാടന്‍ ബ്ലോഗ്, മമ്മൂട്ടിയുടെ ബോക്സോഫീസ് പടയോട്ടം തുടരുന്നു!

ധോണി വീണ്ടും ഇന്ത്യന്‍ ടീം ക്യാപ്ടന്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം!

അനുബന്ധ വാര്‍ത്തകള്‍

ലൈംഗിക ആരോപണങ്ങൾ ജനങ്ങളെ സഭയിൽനിന്നും അകറ്റുന്നുവെന്ന് മാർപ്പാപ്പ

‘ഒരു സിസ്റ്ററല്ലെ ക്ഷമിച്ചുകൂടെ‘ പരാതി നൽകാ‍ൻ മാനന്തവാടി പൊലീസ് സ്റ്റേഷനലെത്തിയപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിസ്റ്റർ ലൂസി കളപ്പുര

ടോയ്‌ലെറ്റാണെന്നു കരുതി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു, യുവാവിനെ പൊലീസ് പിടികൂടി

ഫ്രാങ്കോയ്ക്ക് പിന്തുണയുമായി പാലാ മെത്രാൻ; ജെയിലിലെത്തി ഫ്രാങ്കോയെ സന്ദർശിച്ചു

അടുത്ത ലേഖനം