അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്നവർക്കായി ഒരു ദിനം

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (17:55 IST)
അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകര്‍ന്നു തന്ന് കൈപിടിച്ചു നടത്തിയ അധ്യാപകരെ ഓര്‍ക്കാന്‍ ഒരു ദിനം. സെപ്തംബർ 5. സംസ്ഥാനത്ത് മിക്ക സ്കൂളുകളിലും അധ്യാപകദിനം വിപുലമായ രീതിയില്‍ എല്ലാ വർഷവും ആഘോഷിക്കാറുണ്ട്.
 
അധ്യാപകനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്നു ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. 1962ല്‍ അദ്ദേഹം ഇന്ത്യന്‍ രാഷ്‌ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ താല്പര്യം പ്രകടിപ്പവരോട് ആ ദിവസം അധ്യാപകദിനമായി ആചരിക്കുന്നതാണ് താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. അന്നുമുതലാണ് സെപ്തംബര്‍ അഞ്ച് അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. 
 
അധ്യാപക വൃത്തിയോട് ഡോ. രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അധ്യാപകനായല്ല അറിയപ്പെടുന്നതെങ്കിലും അധ്യാപനത്തോട് അത്യഗാധമായ സ്നേഹവും താല്‍‌പര്യവും പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മുന്‍ രാഷ്ട്രപതി ആയിരുന്ന എ പി ജെ അബ്ദുള്‍ കലാം. 
 
അധ്യാപകര്‍ മാതൃകാ വ്യക്തികളായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു വിദ്യാര്‍ത്ഥി ശരാശരി 25,000 മണിക്കൂര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെലവിടുന്നു. അതുകൊണ്ട് പഠിപ്പിക്കാന്‍ കഴിവുള്ളവരും അധ്യാപനം ഇഷ്ടപ്പെടുന്നവരും സദാചാരബോധം വളര്‍ത്തുകയും ചെയ്യുന്നവരുമാണ് സ്കൂളുകളില്‍ അധ്യാപകരായി വരേണ്ടതെന്ന് കലാം അഭിപ്രായപ്പെട്ടിരുന്നു. 

യുവത്വത്തെ പ്രചോദിപ്പിച്ച കലാമിന്റെ വചനങ്ങള്‍

രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി അഭിപ്രായഭിന്നതയില്ല: രാജ്നാഥ് സിംഗ്

ആരായിരുന്നു മദര്‍ തെരേസ?

ഉണ്ട വെറും തമാശക്കളിയല്ല, മമ്മൂട്ടിയുടെ ആക്ഷന്‍ തീ പാറും!

ടോണി ലൂയിസ് - മമ്മൂട്ടിയുടെ മാസ് അവതാരം!

അനുബന്ധ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി അഭിപ്രായഭിന്നതയില്ല: രാജ്നാഥ് സിംഗ്

നവകേരളം: പിണറായി - മോദി കൂടിക്കാഴ്ച ചൊവ്വാഴ്ച

സര്‍ക്കാര്‍ വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി

ചന്ദ്രോപരിതലത്തിൽ സായിബാബയുടെ രൂപം തെളിഞ്ഞതായി വ്യാജപ്രചരണം

അടുത്ത ലേഖനം