മോഹൻലാൽ ത്രില്ലിലാണ്, ഇന്നാണ് ആ ദിനം!

ആരാധകർക്കൊരു സന്തോഷ വാർത്ത!

Webdunia
ചൊവ്വ, 23 ജനുവരി 2018 (11:37 IST)
മോഹൻലാൽ അജോയ് വർമ ചിത്രത്തിന്റെ ആഘോഷത്തിലാണ് ആരാധകർ. ദസ്‌തോല, എസ് ആര്‍ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണിത്. റുസ്തം, റൗഡി റാത്തോര്‍, ക്രിഷ്, ജയ് ഹോ തുടങ്ങിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറമാന്‍.
 
ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ മുംബൈയിലെ ലൊക്കേഷനിലാണ് മോഹൻലാൽ. മുഴുനീള ആക്ഷൻ സിനിമയാണിതെന്ന് മോഹൻലാൽ പറയുന്നു. സാഹസികത നിറഞ്ഞ ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ടെന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
 
ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിടുന്നതായിരിക്കും. അതിന്റെ ത്രില്ലിലാണ് താരം. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു റോഡ് മൂവിയാണ്. തൃഷ, പ്രകാശ്‌രാജ്, മീന തുടങ്ങിയ വമ്പന്‍ താരനിര ഈ സിനിമയിലുണ്ടാവും. മുംബൈ, പുനെ, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും. 

മഞ്ഞുരുകുന്നു, മമ്മൂട്ടിച്ചിത്രത്തിലേക്ക് മഞ്ജു വാര്യര്‍ ?

ഇതെന്തൊരു ലുക്കാണ്, ഒരു മാറ്റവുമില്ലല്ലോ: ആരാധകരെ ഞെട്ടിച്ച് കാവ്യാ മാധവൻ

‘ദുൽഖറിന്റെ മുന്നിൽ വെച്ച് ചമ്മി, ഉണ്ണി മുകുന്ദൻ തന്നൊരു പണിയേ’- തുറന്നു പറഞ്ഞ് ടൊവിനോ

മാസം 21 തവണ ശുക്ലവിസര്‍ജനം നടത്തിയാല്‍ കാന്‍സര്‍ തടയാം!

വീട്ടിലെ തൊടിയിൽ കറിവേപ്പില തഴച്ചുവളരാൻ ഈ നാടൻ വിദ്യകൾ പ്രയോഗിക്കൂ !

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം