ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയിട്ടില്ല: നാദിർഷ

ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയിട്ടില്ല: നാദിർഷ

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (14:21 IST)
തന്റെ ഏറ്റവും പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ൽ നിന്ന് ദിലീപ് ഒഴിഞ്ഞെന്ന വാർത്ത സത്യമല്ലെന്ന് സംവിധായകൻ നാദിർഷ. ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയതോടെ  ചിത്രം പകുതിയിൽ നിന്നുപോയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
'ഈ ചിത്രം നിർമ്മിക്കുന്നത് ദിലീപാണ്. തൊണ്ണൂറുകാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. കമ്മാരസംഭവത്തില്‍ ദിലീപ് ഇതേ ഗെറ്റപ്പില്‍ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളിൽ സാമ്യമുള്ള കഥാപാത്രങ്ങൾ വരാതിരിക്കാനാണ് ഈ വേഷത്തിൽ നിന്ന് ദിലീപ് പിന്മാറിയത്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമണിത്.'
 
ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിലെ മറ്റൊരു പ്രശസ്‌തനായ നടൻ എത്തും. മനോരമ ഓൺലൈനിനോടാണ് നാദിർഷ ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യത്തിൽ മമ്മൂട്ടിയും നയൻ‌താരയും ഒരേ നാണയത്തിലെ ഇരു വശങ്ങൾ?!

ഇച്ചായന്‍ - കിടുക്കാന്‍ മമ്മൂട്ടി, ത്രസിച്ച് ആരാധകര്‍ !

അണിയറയിൽ ഒരുങ്ങുന്നത് ദളപതി 63; മാസ്സ് എന്റര്‍ടെയിനര്‍ ഉറപ്പിച്ച്‌ വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും

ഓപ്പണിംഗ് സ്ഥാനത്തു നിന്നും ആറാം നമ്പരിലേക്ക് രോഹിത് വീഴുമോ ?; ഓസീസ് പര്യടനത്തില്‍ ഗാംഗുലിയുടെ ആവശ്യം നടക്കുമോ ?

‘ഈ വർഷത്തെ ഇന്ത്യയിലെ അവാർഡുകൾ എല്ലാം മോഹൻലാലിന്’- സംവിധായകൻ പറയുന്നു

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം