എന്തിരന്‍ 2.0: ഷങ്കര്‍ - രജനി ചിത്രത്തിന് ചെലവ് 541 കോടി!

Webdunia
തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (17:55 IST)
ഷങ്കര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 2.0 അതിന്‍റെ ബജറ്റിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. ചിത്രത്തിന് 541 കോടി രൂപയാണ് ചെലവെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. രജനികാന്തിന്‍റെ വില്ലനായി അക്ഷയ് കുമാര്‍ എത്തുന്നു എന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
 
ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ നവംബര്‍ 29നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലോകമെമ്പാടുമുള്ള 10000 സ്ക്രീനുകളിലാണ് ഈ 3ഡി ത്രില്ലര്‍ റിലീസ് ചെയ്യുന്നത്.
 
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള 3000 സാങ്കേതികപ്രവര്‍ത്തകരുടെ അക്ഷീണ പരിശ്രമത്തിന്‍റെ ഫലമാണ് 2.0 എന്ന് ഷങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു. പൂര്‍ണമായും 3ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് 2.0. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ശബ്‌ദ സംവിധാനം റസൂല്‍ പൂക്കുട്ടിയാണ്. നിരവ് ഷായാണ് ഛായാഗ്രഹണം. 
 
ഈ മാസം 13ന് ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങും. രാജ്യത്തെയും പുറത്തെയും തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ ഈ സിനിമയുടെ 3ഡി ടീസര്‍ പ്രദര്‍ശിപ്പിക്കും.

മമ്മൂട്ടിയും അക്ഷയ് കുമാറും ഒരു വേട്ടയ്ക്കായി ഒരുമിക്കും!

നാടിനെ വിറപ്പിച്ച നായകൻ, വില്ലനോ?- കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു, വരുന്നത് മരണമാസ് ഐറ്റം!

പകയുടേയും അസൂയയുടേയും പ്രതിരൂപമായ നായകൻ- ‘മമ്മൂട്ടി മതി, മമ്മൂട്ടിക്കേ കഴിയൂ’!

‘ഇതിലും വലിയ അഴിമതി വേറെയില്ല’; കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍

ശബരിമല: ഫേസ്‌ബുക്കിലും വാട്സാപ്പിലും കളിച്ച സകലരും കുടുങ്ങും, ആയിരത്തോളം പ്രൊഫൈലുകള്‍ നിരീക്ഷണത്തിൽ - ഇന്റര്‍പോളും ഇടപെടും

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം