നവവധു വലതുകാൽ വെച്ച് വീടിനകത്തേക്ക് കയറിയില്ലെങ്കിൽ?

കല്യാണപ്പെണ്ണ് വലതുകാൽ വെച്ച് വീട്ടിലേക്ക് കയറണമെന്ന് പറയുന്നതിന് പിന്നിൽ?

Webdunia
ശനി, 3 മാര്‍ച്ച് 2018 (12:36 IST)
വന്നു കയറുന്ന പെണ്ണാണ് വീടി‌ന്റെ ഐശ്വര്യം എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ. പെണ്ണിന്റെ ഐശ്വര്യത്തിന് അവളുടെ സ്വഭാവമെല്ലാം കാരണമാകാറുണ്ട്. വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നവർ ആണെങ്കിൽ ഇതിൽ ഏതെങ്കിലും ക്രമമല്ലാതെ നടന്നാൽ, ദോഷമാണെന്ന് കരുതുന്നു. അക്കൂട്ടത്തിൽ ദോഷമൊന്നും കൂടാതെ ചെയ്യേണ്ട ഒന്നാണ് ഗൃഹപ്രവേശം.
 
വരന്റെ വീട്ടിലെ താമസം മംഗളകരമാകണമെങ്കില്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് വിശ്വാസം. അതായത്, ഗൃഹപ്രവേശമായിരുന്നാലും നവ വധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്. 
 
എന്നാൽ, ഇത് ഈ വിഷയത്തിലെ അഞ്ജത കാരണമാണെന്ന് മുതിർന്നവർ പറയുന്നു. വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം മാത്രമേ നാം മനസ്സിലാക്കുന്നുള്ളു. ആ അഞ്ജതയിൽ ആദ്യം തന്നെ ഇടതുകാൽ വെച്ച് ചവുട്ടുന്നു.  ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.
 
ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. വാതിലിനോട് അടുത്ത പടിയില്‍ ഇടതു പാദം ചവിട്ടി വലതു പാദം അകത്തേക്ക് വച്ച് വേണം ഗൃഹപ്രവേശം നടത്തേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 
 
വരന്റെ വീട്ടിലെത്തുന്ന വധുവിനെ ഈ സമയത്ത് അമ്മായിയമ്മ നിലവിളക്ക് നല്‍കി അകത്തേക്ക് സ്വീകരിക്കുന്നു. വലതുകാല്‍ വെച്ച് വധു പുതിയ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. കുടിവെപ്പെന്നും ഈ ചടങ്ങ് അറിയപ്പെടുന്നു.
 
പുതിയ വീട്ടിലെക്ക് താമസം മാറുമ്പോഴും ഇതെല്ലാം പരിഗണിക്കേണ്ടതുണ്ട്. പുതിയ വീട്ടിലോ അല്ലെങ്കില്‍ വാടക വീട്ടിലോ താമസം തുടങ്ങുമ്പോള്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് ആചാര്യന്‍‌മാര്‍ ഉപദേശിക്കുന്നത്. 

അറിയാം... ഓം എന്ന പ്രണവ മന്ത്രം മുഴങ്ങുന്ന കൈലാസത്തിന്റെ മഹാത്മ്യം !

സന്താനഭാഗ്യത്തിനായി അഷ്ടമിരോഹിണി ദിനത്തിൽ ജപിക്കാം ഈ മന്ത്രം

ഈ ദിവസങ്ങളിലുമുണ്ട് പ്രത്യേകതകൾ, ഒന്ന് ശ്രദ്ധിച്ചാൽ ഫലം ഉറപ്പാണ്!

'ആ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണ്': മോഹൻലാൽ

ഇച്ചായന്‍ - കിടുക്കാന്‍ മമ്മൂട്ടി, ത്രസിച്ച് ആരാധകര്‍ !

അനുബന്ധ വാര്‍ത്തകള്‍

വ്യത്യസ്തയെ പ്രണയിക്കുന്ന ദമ്പതികള്‍ക്ക് ഇതാ മലമുകളില്‍ ചുമരുകളില്ലാത്ത ഹോട്ടല്‍

ഐഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങള്‍ ? ഒരൊറ്റ മെസേജ് മതി, ആ ഫോണ്‍ തകർക്കാൻ!

അടുത്ത ലേഖനം