ഹോളിവുഡ് താരം ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (09:47 IST)
പ്രമുഖ ഹോളിവുഡ് നടൻ ബർട്ട് റെയ്നോൾഡ്സ് അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ഫ്ലോറിദയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഒരു കാലത്ത് ഹോളിവുഡ് സിനിമലോകത്തെയും ആരാധകരെയും ത്രസിപ്പിച്ച യൌവ്വനമായിരുന്നു ബർട്ട് റെയ്നോൾഡ്സ്. ഒരു മികച്ച ഫുഡ്ബോൾ താരമാവാൻ ആഗ്രഹിച്ച റെയ്നോൾഡ്സ് തനിക്കു പറ്റിയ ഒരു പരിക്കിനെ തുടർന്ന് ഫുട്ബോളിനോട് വിടപറയേണ്ടി വന്നു. 
 
പിന്നീടാണ് ബർട്ട് ഹോളിവുഡിലേക്ക് എത്തിച്ചേരുന്നത്. സ്വതസിദ്ധമായ അഭിനയ പാടവംകൊണ്ട് ഹോളിവുഡ് സിനിമ ലോകത്തെ ബർട്ട് വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. 1950കളിൽ തന്നെ അഭിനയം ആരംഭിച്ചിരുന്നെങ്കിലും 72ൽ പുറത്തിറങ്ങിയ ഡെലിവറൻസ് എന്ന ചിത്രത്തിലൂടെയാണ് ഹൊളിവുഡിന്റെ താര പരിവേഷത്തിലേക്ക് ബർട്ട് ഉയരുന്നത്. 
 
ഉയർച്ച താഴ്ചകളോടു കൂടിയതായിരുന്നു താരത്തിന്റെ കരിയർ. 1977 ൻ പുറത്തിറങ്ങിയ ചിത്രം സ്മോക്കി ആന്റ് ബാൻഡിറ്റ് ഹോളിവുഡിലെ അന്നത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. ഒരുകാലത്ത് സാമ്പത്തികമായി തകർന്നടിഞ്ഞ താരം 1997ൽ പുറത്തിറങ്ങിയ ബൂഗി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചെത്തി ഹോളിവുഡ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. 
 
വിവാദങ്ങളുടെ തോഴൻ കൂടിയായിരുന്നു റെയ്നോൾഡ്സ്. പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ കൊസ്മോപൊളിറ്റൻ മാഗസിനിൽ നഗ്നനായി എത്തിയും. ഇഷ്ടം പോലെ കാമുകിമാരെ മാറ്റിയും വിവാദങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഇത്തരം വിമർശനങ്ങളെ താരം കണക്കിലെടുത്തിരുന്നില്ല. 

മുല്ലപ്പള്ളി കെ‌പി‌സി‌സി അധ്യക്ഷന്‍, ബെന്നി ബെഹനാന്‍ യു‌ഡി‌എഫ് കണ്‍‌വീനര്‍

നവാസ് ഷെരീഫിന്‍റെയും മകളുടെയും ശിക്ഷ റദ്ദാക്കി

അവസാന പരീക്ഷണത്തിനൊരുങ്ങി കണ്ണൂർ വിമാനത്താവളം; വലിയ വിമാനം നാളെ പറന്നിറങ്ങും

മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്, മമ്മൂട്ടിക്ക് പകരം തിലകനെ നായകനാക്കി സംവിധായകന്‍റെ മറുപടി !

കോടികള്‍ വാരി കുട്ടനാടന്‍ ബ്ലോഗിന്‍റെ കുതിപ്പ്; ബോക്സോഫീസ് പടയോട്ടത്തില്‍ ഹരിയേട്ടന്‍ മുന്നില്‍ !

അനുബന്ധ വാര്‍ത്തകള്‍

മുല്ലപ്പള്ളി കെ‌പി‌സി‌സി അധ്യക്ഷന്‍, ബെന്നി ബെഹനാന്‍ യു‌ഡി‌എഫ് കണ്‍‌വീനര്‍

നവാസ് ഷെരീഫിന്‍റെയും മകളുടെയും ശിക്ഷ റദ്ദാക്കി

പ്രധാനമന്ത്രിയെ കാണാൻ സമയം അനുവദിച്ചില്ല; യാത്രക്കാരുണ്ടായിരുന്ന ബസ്സിന് യുവതി പെട്രോളൊഴിച്ച് തീകൊളുത്തി

ഇന്ത്യയിൽ ഇൻഷൂറൻസ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി ആമസോൺ

അടുത്ത ലേഖനം