മദ്യലഹരിയില്‍ യുവാവ് ദേഹത്തേക്ക് വീണു; നാലുവയസുകാരിക്ക് ഗുരുതര പരുക്ക്

Webdunia
ബുധന്‍, 31 ജനുവരി 2018 (15:43 IST)
മൂന്നാം നിലയിൽ നിന്ന് യുവാവ് ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് നാലുവയസുകാരിക്ക് ഗുരുതര പരുക്ക്. ചെന്നൈയിലെ ദൊണ്ഡിയാർപേട്ടിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ധന്യശ്രീ തന്റെ മുത്തച്ഛനോടൊപ്പം റോഡരികിലെ പലചരക്കുകടയുടെ സമീപത്തുകൂടി നടന്നുവരുന്നതിനിടയിലാണ് 30 കാരനായ ശിവ കടയുടെ മുകളിൽ നിന്നും താഴേക്ക് പതിച്ചത്. 
 
കടയുടെ മുകളിൽ താമസിക്കുന്ന ശിവ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മദ്യലഹരിയിലായതിനാലാണ് ശിവ ബാൽക്കണിയിലെ വാതിലിലൂടെ താഴേക്ക് വീണതെന്നാണ് പൊലീസ് പറയുന്നത്. അബോധവാസ്ഥയിലായ ധന്യശ്രീയെ ഉടൻ തന്നെ അപ്പോളോ ആശുപത്രിയിലേക്കും പിന്നീട് ഗ്രീംസ് റോഡിലെ പ്രധാന ആശുപത്രിയിലേക്കും മാറ്റി. 
 
നട്ടെല്ലിനും തലച്ചോറിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ശിവയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
 

പെൺകുട്ടി സ്വന്തം ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകളിലെത്തി, രണ്ട് യുവാക്കൾ പിടിയിൽ

ശബരിമല: മണ്ഡലകാലം സർക്കാരിന് തലവേദനയാകും, സർവകക്ഷിയോഗം നിർണായകം

‘അങ്ങോട്ട് ചാടും, ഇങ്ങോട്ട് ചാടും, തിരികെ വീണ്ടും ചാടും’- മലക്കം മറിഞ്ഞ് ചെന്നിത്തല!

ഗ്യാസിൽ നിന്ന് രക്ഷ നേടാനുള്ള ചില നുറുങ്ങു വിദ്യകൾ!

കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം? ടോമിച്ചന് കളിയറിയാം!

അനുബന്ധ വാര്‍ത്തകള്‍

സാവകാശത്തിനൊന്നും സര്‍ക്കാരില്ല, സുപ്രീം കോടതി വിധിയില്‍ വെള്ളം ചേര്‍ക്കില്ല; ആരാണ് ഈ തൃപ്തി ദേശായി? - ആഞ്ഞടിച്ച് പിണറായി

സർവകക്ഷി യോഗം പരാജയം; പൊട്ടിത്തെറിച്ച് പ്രതിപക്ഷം, നിലപാടിൽ ഉറച്ച് സർക്കാർ, ശബരിമല പ്രശ്‌നം സങ്കീർണ്ണമാകുന്നു

നൂറ്റാണ്ടുകളായി നിലനിന്നുപോന്ന തുക്കത്തിന്റെ അളവുകോൽ ‘കിലോഗ്രാ‘മിന് മാറ്റം വരുന്നു !

ലേഡീസ് കോച്ചുകള്‍ ഒഴിവാക്കുന്നു; പുതിയ തീരുമാനവുമായി റെയില്‍‌വെ!

അടുത്ത ലേഖനം