പണം നല്‍കിയില്ല; സഹോദരങ്ങളെ പരസ്യമായി വെടിവച്ചു കൊന്നു - സംഭവം യുപിയില്‍

പണം നല്‍കിയില്ല; സഹോദരങ്ങളെ പരസ്യമായി വെടിവച്ചു കൊന്നു - സംഭവം യുപിയില്‍

Webdunia
വെള്ളി, 27 ജൂലൈ 2018 (19:36 IST)
പണം നല്‍കാന്‍ വിസമ്മതിച്ച സഹോദരങ്ങളെ ഗുണ്ടാ സംഘം വെടിവച്ചു കൊന്നു. ബിസിനസുകാരായ ശ്യാം സുന്ദർ ജയ്സ്വാൾ (55), ശ്യാം മുരാത് ജയ്‌സ്വാൾ (48) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിലെ പ്രതാപ്ഗഢിയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു നാടിനെ ഞടുക്കിയ സംഭവം. കെട്ടിട നിർമാണ സാമഗ്രികൾ നിർമിക്കുന്ന സുന്ദറിനോടും ശ്യാമിനോടും പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ജാതകര്‍ ബന്ധപ്പെട്ടിരുന്നു.

പതിവായി ഫോണ്‍ കോളുകള്‍ വന്നതോടെ പണം നല്‍കാന്‍ സാധിക്കില്ലെന്ന് സഹോദരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. സംഭവ ദിവസം ബൈക്കിലെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി കൊല്ലപ്പെടുന്നതിന് മുമ്പ് സഹോദരങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

നിങ്ങൾ കൊന്നതാണ്, സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്‘- ഡി വൈ എസ് പി ഹരികുമാറിന്റെ ആത്മഹത്യയെ തുടർന്ന് വൈറലാകുന്ന പോസ്റ്റ്

ജി എസ് ടി കാൽക്കുലേഷൻ ഇനി വിരൽതുമ്പിൽ, ജി എസ് ടി കാൽകുലേറ്ററുമായി കസിയോ

ഒരു കയ്യബദ്ധം നാറ്റികരുത്: പൈലറ്റിന് പറ്റിയ അബദ്ധത്തിൽ വിമാനം റാഞ്ചുന്നതായി സന്ദേശം പോയി, കമാൻഡോ സംഘം ആയുധങ്ങളുമായി വിമാനം വളഞ്ഞു

കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം? ടോമിച്ചന് കളിയറിയാം!

മാസം 21 തവണ ശുക്ലവിസര്‍ജനം നടത്തിയാല്‍ കാന്‍സര്‍ തടയാം!

അനുബന്ധ വാര്‍ത്തകള്‍

‘എത്ര കിട്ടിയാലും പഠിക്കില്ല, ഒരാളെ കുരുതി കൊടുത്തത് പോരേ ഏമാനേ’- വീഡിയോ വൈറൽ

ചെകുത്താനും കടലിനും നടുക്ക് സർക്കാർ

വെല്ലുവിളിച്ച് തൃപ്‌തി ദേശായി, പിന്നാലെ 800 സ്ത്രീകളും; അയ്യനെ കാണാനോ അതോ ശക്തി തെളിയിക്കാനോ?- വെട്ടിലാകുന്നത് സർക്കാർ

ഇരുട്ടിലും പകൽപോലെ ‌വെളിച്ചം പരത്തി ഗൂഗിൾ ക്യാമറയിലെ നൈറ്റ് സൈറ്റ് സംവിധാനം !

അടുത്ത ലേഖനം