‘മോദിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ പാഠം പഠിപ്പിക്കും’; കേന്ദ്രത്തിനെതിരെ അങ്കം കുറിച്ച് സ്‌റ്റാലിന്‍

‘മോദിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ പാഠം പഠിപ്പിക്കും’; കേന്ദ്രത്തിനെതിരെ അങ്കം കുറിച്ച് സ്‌റ്റാലിന്‍

Webdunia
ചൊവ്വ, 28 ഓഗസ്റ്റ് 2018 (15:54 IST)
നരേന്ദ്ര മോദിയുടെ നട്ടെല്ലില്ലാത്ത ബിജെപി സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ പോലും അസ്ഥിരപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം തുറന്നടിച്ചു.

മോദി സര്‍ക്കാര്‍ മതേതരത്വത്തിന് ഭീഷണിയാണ്. അതിനാല്‍ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യം വെല്ലുവിളി നേരിടുകയാണ്. സ്വന്തന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്ക് സ്വാതന്ത്രം വേണമെന്നും ഡി എം കെ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ സ്‌റ്റാലിന്‍ പറഞ്ഞു.

വിദ്യാഭ്യാസം, കല, സാഹിത്യം, മതം എന്നീ മേഖലകളിലെല്ലാം മതവര്‍ഗീയ ശക്തികള്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുകയാണ്. എല്ലാത്തിനും വര്‍ഗീയ നിറം കലര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ നീക്കങ്ങള്‍ക്കെതിരെ അണിചേരാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അണിചേരണമെന്നും സ്‌റ്റാലിന്‍ വ്യക്തമാക്കി.

എം കരുണാനിധിയുടെ വിയോഗത്തിലാണ് മകൻ സ്‌റ്റാലിനെ ഡിഎംകെയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കരുണാനിധി പൂര്‍ണവിശ്രമത്തിലായതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്.

മീടൂവിൽ 'കുടുങ്ങി' മോഹൻലാൽ?

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: രാഹുൽ ഗാന്ധി

തൃപ്തിയുടെ വരവ് അപകടം, ലക്ഷ്യം വർഗീയ കലാപം ?

മമ്മൂട്ടിയും അക്ഷയ് കുമാറും ഒരു വേട്ടയ്ക്കായി ഒരുമിക്കും!

നാടിനെ വിറപ്പിച്ച നായകൻ, വില്ലനോ?- കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു, വരുന്നത് മരണമാസ് ഐറ്റം!

അനുബന്ധ വാര്‍ത്തകള്‍

ഭീകരാക്രമണം ലക്‍ഷ്യമിട്ട് 2 പേര്‍ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്, ഫോട്ടോ പുറത്തുവിട്ട് പൊലീസ്

ഒരു വയസുള്ള പെണ്‍കുഞ്ഞ് ഓടുന്ന ട്രെയിനിന്‍റെ അടിയില്‍ പെട്ടു, എങ്ങനെ കുഞ്ഞ് രക്ഷപ്പെടുന്നു എന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ഇതാ!

നാലുപേര്‍ ചേര്‍ന്ന് തെരുവുനായയെ ബലാത്സംഗം ചെയ്തു, നായ ഗുരുതരാവസ്ഥയില്‍

ശബരിമല: ഫേസ്‌ബുക്കിലും വാട്സാപ്പിലും കളിച്ച സകലരും കുടുങ്ങും, ആയിരത്തോളം പ്രൊഫൈലുകള്‍ നിരീക്ഷണത്തിൽ - ഇന്റര്‍പോളും ഇടപെടും

അടുത്ത ലേഖനം