പൊലീസുകാരനെ മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയതായി പരാതി

Webdunia
വെള്ളി, 25 ഏപ്രില്‍ 2014 (12:04 IST)
മാവോയിസ്റ്റുകള്‍ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതായി പരാതി. മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പൊലീസുകാരനായ പ്രമോദിനെയാണ് ഭീഷണിപ്പെടുത്തിയത്.

വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെ വീട്ടിലെത്തിയ നാലംഗ സംഘം ജനലിലൂടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പ്രമോദിന്റെ പരാതി. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെ സഹായിക്കുന്ന പ്രമോദ് സൂക്ഷിക്കുക, ഒറ്റുകാരന് ശിക്ഷ മരണമാണ് എന്നും എഴുതി പോസ്റ്ററും വീടിന് പുറത്ത് പതിച്ചിട്ടുണ്ട്.

പ്രമോദിന്റെ ബൈക്ക് തീയിടുകയും സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്തു. ഉദ്യോഗം രാജിവെച്ച് കൃഷിപ്പണിക്ക് പോയില്ലെങ്കില്‍ കൊന്നുകളയുമെന്ന് പറഞ്ഞതായും പറയുന്നു.

സംഭവത്തില്‍ ജില്ലപൊലീസ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റ്കളെ ചെറുക്കാനുള്ള തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി.

അച്ഛൻ ക്രൂരമായി പീഡിപ്പിച്ചു! നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ വനിത!

കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മാനന്തവാടി രൂപത

യുട്യൂബിൽ ഇനി രഹസ്യമായി വീഡിയോ കാണാം !

'എന്റെ പ്രിയ മധു സാറിന് കടലോളം സ്‌നേഹവും ജൻ‌മദിനാശംസകളും' നടൻ മധുവിന് പിറന്നാൾ കേക്കുമായി മോഹൻലാൽ !

എന്തുകൊണ്ട് ഉണ്ട? പേരിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം- മമ്മൂട്ടി രണ്ടും കൽപ്പിച്ച് തന്നെ!

റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തുക തന്നെ ചെയ്യും; രാഹുലും ഒലാന്ദും ഒത്തുകളിക്കുന്നുവെന്ന് അരുൺ ജെയ്റ്റ്ലി

കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്

സിസ്റ്റർ ലൂസിയെ വിലക്കിയിട്ടില്ലെന്ന് ഇടവക

കത്തോലിക്ക സഭയുടെ അഭ്യർത്ഥനയിൽ നടപടി; കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത യാക്കോബായ വൈദികനും വിലക്ക്