ഉപഭോക്താക്കൾ കാത്തിരുന്ന ജിയോഫോൺ 2വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (11:00 IST)
ആഗസ്റ്റ് പതിനഞ്ചോടെ വിപണിയിൽ അവതരിപ്പിച്ച ജിയോ ഫോൺ 2 വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കും. ഏറെ വിജയകരമായ ജിയോ ഫോൺ 1ന് ശേഷമാണ് ജിയോ ഫോൺ 2വിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറായ JIO.com ലൂടെ മാത്രമാണ് ജിയോ ഫോൺ 2 ലഭ്യമാകുക.
 
വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഫ്ലാഷ് സെയിൽ ആരംഭിക്കുക. 2,999 രൂപയാണ് ജിയോ ഫോൺ 2വിന്റെ വിപണി വില. ജിയോ ഫൊൺ 1 ൽ നിന്നും വ്യത്യസ്തമായി യുട്യൂബ്, ഫെയിസ്ബുക്ക്, വാട്ട്സാപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളും ജിയോ ഫോൺ 2 വിൽ ഇടം നേടിയിട്ടുണ്ട്.  റിയർ സെൽഫി ക്യാമറകളും, വൈഫൈയും, 4 ജി ബി ഇന്റേർണൽ സ്റ്റോറേജും ഫോണിനു നൽകിയിട്ടുണ്ട്. 
 
ജിയോയുടെ മൺസൂൺ ഹംഗാമ ഓഫറിന്റെ ഭാഗമായി. ജിയോ ഫോൺ 1ൽ നിന്നും ജിയോ ഫോൺ 2വിലേക്ക് മാറാനുള്ള സംവിധാനവും കമ്പനി ഒരുക്കി നൽകിയിരുന്നു. ഫോൺ വിപണിയിൽ വിജയം വരിക്കാൻ സാധിച്ചതിന്റെ പശ്ചാത്തലത്തിൽ 4G ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ കൂടി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ. 

ഫ്രാങ്കോയെ വെള്ളം കുടിപ്പിച്ച മൂന്ന് ചോദ്യങ്ങൾ; ചടങ്ങിൽ പങ്കെടുക്കാൻ വിളിച്ചത് കന്യാസ്ത്രീ, മാമോദീസ ദിവസം ആരുമൊന്നുമറിഞ്ഞില്ല

കന്യാസ്‌ത്രീകളുടെ സമരം പതിനാലാം ദിവസത്തിലേക്ക്; നാടകീയ രംഗങ്ങൾക്കൊടുവിൽ ഫ്രാങ്കോ മുളയ്‌ക്കൽ അറസ്‌റ്റിൽ

‘മരത്തിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്യും, ഓടി രക്ഷപെടാൻ ശ്രമിക്കുന്നവരുടെ മുടി മരത്തിൽ കെട്ടിയിടും’- പുറത്തുവരുന്ന പീഡന കഥകളിൽ ഞെട്ടി ലോകം

അമീറിനും ബിലാലിനും മുന്നേ അവൻ വരും, ഞെട്ടിക്കാൻ മമ്മൂട്ടി!

കാലിൽ നീരുവക്കുന്നുണ്ടോ ? സൂക്ഷികണം, കാരണങ്ങൾ ഇവയാവാം !

അനുബന്ധ വാര്‍ത്തകള്‍

അറസ്റ്റ് അദ്യഘട്ടവിജയം; തങ്ങളുടെ സഹോദരിക്ക് നീതികിട്ടിയെന്ന് കന്യാസ്തീകൾ

റൊമാൻസിൽ ഇവർ മോഹൻലാലിനെ കടത്തിവെട്ടും, ഡിസ്‌ലൈക്കുകളുടെ പൂരപ്പറമ്പ്- ഫ്രീക്ക് പെണ്ണിനെ ട്രോളി സോഷ്യൽ മീഡിയ

മിനിമം ചാർജ് വർധിപ്പിക്കതെ മുന്നോട്ടുപോകാനാവില്ല; സംസ്ഥാനത്ത് പ്രൈവറ്റ് ബസുടമകൾ വീണ്ടും സമരത്തിലേക്ക്

ഫ്രാങ്കോയെ വെള്ളം കുടിപ്പിച്ച മൂന്ന് ചോദ്യങ്ങൾ; ചടങ്ങിൽ പങ്കെടുക്കാൻ വിളിച്ചത് കന്യാസ്ത്രീ, മാമോദീസ ദിവസം ആരുമൊന്നുമറിഞ്ഞില്ല

അടുത്ത ലേഖനം