റിയൽ‌മി 2 വിന്റെ ആദ്യ വിൽ‌പന ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (14:50 IST)
ഓപ്പോയുടെ ഉപ ബ്രാൻഡായ റിയൽമിയുടെ പുതിയ സ്മാർറ്റ് ഫോൺ മോഡൽ റിയൽമി 2 വിന്റെ വിൽപന ആരംഭിച്ചു. ഓൺലൈൻ വാണിജ്യ സ്ഥാപനമായ ഫ്ലിപ്കാർട്ട് വഴിയാണ് വിൽ‌പന ആരംഭിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് റിയൽമി 2 വി‌ൽ‌പന തുടങ്ങിയത്.
 
3 ജി ബി , 4 ജി ബി റാം വേരിയന്റുകളാണ് ഫോൺ വിപണിയിലെത്തുന്നത്. 3 ജി ബി വേരിയന്റിന് 8990 രൂപയും 4 ജി ബി വേരിയന്റിന് 10990 രൂപയുമാണ് വില. ആദ്യ വിൽ‌പനയുടെ ഭാഗമായി 1000 രൂപയുടെ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എച്ച് ഡി എഫ് സി, ആക്സിസ് ബാങ്കുകളു ക്രഡിറ്റ്, ഡബിറ്റ് കാർഡുകൾ വഴി പർച്ചേസ് ചെയ്യുന്നവർക്ക് പ്രത്യേക ക്യാഷ്ബാക് ഓഫറും ലഭിക്കും.
 
ഇതു കൂടാതെ ജിയോ ഉപഭോക്താക്കൾക്ക് 4200 രൂപയുടെ ആനുകൂല്യങ്ങളും 120 ജി ബി ഡേറ്റയും സ്വന്തമാക്കാം.ഐ ഫോൺ എക്സിനു സമാനമായ നോച്ച് ഡിസ്‌പ്ലെയാണ് ഫോണിനു നൽകിയിരിക്കുന്നത്. മികച്ച ഡബിൾ റിയർ ക്യാമറകളും 4230 mAh ബാറ്ററി ബാക്കപ്പും ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഡയമണ്ട് ബ്ലു, ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് റെഡ് എന്നി നിറങ്ങളിൽ റിയൽമി 2 ലഭ്യമാണ്.  

പാര്‍ട്ടി കോണ്‍ഗ്രസ് : കേരളത്തിലെ വിഭാഗീയത ദേശീയതലത്തില്‍ പാര്‍ട്ടിയെ ബാധിക്കുന്നു

25 നഗരങ്ങളില്‍ വൈഫൈ സൌകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്രം

അധ്യാപകദിനം വിവിധ രാജ്യങ്ങളിൽ!

മെര്‍സലിന്റെ തീപാറും വിജയം; വിജയ് - ആറ്റ്‌ലി കൂട്ടുകെട്ടില്‍ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രം - പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍

കേരളത്തില്‍ മോഹന്‍ലാലാണോ രജനികാന്താണോ വലിയ താരം? ടോമിച്ചന് കളിയറിയാം!

അനുബന്ധ വാര്‍ത്തകള്‍

പ്രതീക്ഷകൾ തെറ്റിച്ച് വിപണിയിൽ അടിപതറി, ഐഫോൺ ടെൻ ആറിന്റെ ഉത്പാദനം നിർത്തുന്നു

ഹൈ സൂം ട്രാവൽ ക്യാമറയുമായി സോണി

ആരെയും അമ്പരപ്പിക്കുന്ന ഓഫർ, 399 രൂപക്ക് പറക്കാൻ അവസരമൊരുക്കി എയർ ഏഷ്യ !

രണ്ടാനച്ഛനിൽനിന്നും പീഡനത്തിനിരയായ പെൺകുട്ടിയെ 20 വർഷം കഠിനതടവിന് വിധിച്ച് കോടതി !

അടുത്ത ലേഖനം