'വായമൂടെടാ പിസി’- കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

കൊറിയർ തുറന്ന പി സി ഞെട്ടി? ഒന്ന്, രണ്ട്, മൂന്ന്...

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (08:56 IST)
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച  പിസി ജോര്‍ജ്ജ് എംഎല്‍എയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ. പിസിക്കെതിരെ ഫേസ്ബുക്കില്‍ ‘വായമൂടെടാ പിസി’ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ്. 
 
പിസി ജോര്‍ജ്ജിനോട് വായ മൂടിക്കെട്ടാന്‍ ആവശ്യപ്പെട്ട് സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്താണ് ക്യാമ്പയില്‍ നടക്കുന്നത്. പിസി ജോര്‍ജ്ജിന്റെ സ്ത്രീ വിരുദ്ധപരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പിസിക്ക് എതിരായി പോസ്റ്റുകളും വ്യാപകമാണ്.
 
തനിക്ക് വന്ന കൊറിയറുകളെല്ലാം തുറന്നപ്പോൾ അതിനുള്ളിലെ സെല്ലോടേപ്പുകൾ കണ്ട് അന്തം‌വിട്ടിരിക്കുകയാണ് പി സിയെന്ന് ട്രോളർമാർ പറയുന്നു. 
 
കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പിസി ജോര്‍ജ്, കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമെന്നും പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ ചോദ്യം. 

‘മരത്തിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്യും, ഓടി രക്ഷപെടാൻ ശ്രമിക്കുന്നവരുടെ മുടി മരത്തിൽ കെട്ടിയിടും’- പുറത്തുവരുന്ന പീഡന കഥകളിൽ ഞെട്ടി ലോകം

സ്വവർഗാനുരാഗത്തിനു വിസമ്മതിച്ചു; യുവാവ് 46കാരനെ കുത്തിവീഴ്ത്തി

ഫ്രാങ്കോയെ വെള്ളം കുടിപ്പിച്ച മൂന്ന് ചോദ്യങ്ങൾ; ചടങ്ങിൽ പങ്കെടുക്കാൻ വിളിച്ചത് കന്യാസ്ത്രീ, മാമോദീസ ദിവസം ആരുമൊന്നുമറിഞ്ഞില്ല

അമീറിനും ബിലാലിനും മുന്നേ അവൻ വരും, ഞെട്ടിക്കാൻ മമ്മൂട്ടി!

ദി അയണ്‍ ലേഡിയിൽ ജയലളിതയായി വരലക്ഷ്‌മി ശരത് ‌കുമാർ; വൈറലായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അനുബന്ധ വാര്‍ത്തകള്‍

പഞ്ചാബ് നാഷണൽ ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട നിലയിൽ

സ്വവർഗാനുരാഗത്തിനു വിസമ്മതിച്ചു; യുവാവ് 46കാരനെ കുത്തിവീഴ്ത്തി

ഒടുവിൽ കന്യാസ്ത്രീക്ക് നീതി; പീഡനക്കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് ഇന്ത്യയില്‍ ആദ്യം

‘കന്യാസ്ത്രീയും ബിഷപും നല്ല സന്തോഷത്തിലായിരുന്നു’- ഫ്രാങ്കോയ്ക്ക് കട്ടസപ്പോർട്ടുമായി പി സി ജോർജ് വീണ്ടും

അടുത്ത ലേഖനം