‘ക്യാപ്സൂൾ ബോംബ് വിഴുങ്ങി ദീപ്തിയും സൂരജും മരിച്ചു’- വേണ്ടിയിരുന്നില്ലെന്ന് വിവേക് ഗോപൻ

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (10:57 IST)
പ്രേക്ഷകർ നെഞ്ചേറ്റിയ പരസ്പരം സീരിയൽ കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്. പരസ്പരം സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്‌സിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയമാണ്. ക്യാപ്‌സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത്. 
 
എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്നുനില്‍ക്കുന്ന ക്ലൈമാക്‌സ് അന്നേ വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് സീരിയലിലെ നായകന്‍ വിവേക് ഗോപന്‍ പറയുന്നു. ഇങ്ങനെയൊരു ക്ലൈമാക്സ് ബേണ്ടെന്ന് പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്ന് വിവേക് പറയുന്നു.
 
മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്‌സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. - വിവേക് പറയുന്നു.
 
അതേസമയം സീരിയലിന്റെ ക്ലൈമാക്‌സിനെ കളിയാക്കികൊണ്ടുള്ള നെഗറ്റീവ് കമന്റുകളെ അപ്രസക്തമാക്കുന്ന വിജയമാണ് സീരിയല്‍ സ്വന്തമാക്കിയതെന്ന് നായിക ഗായത്രി അരുണും അഭിപ്രായപ്പെട്ടു.  

വരത്തന്‍ ഞെട്ടിക്കുന്നു, ഇതുപോലൊരു ക്ലൈമാക്സ് ഇതുവരെ കണ്ടിട്ടില്ല!

മമ്മൂട്ടിയുടെ ‘ഉണ്ടയ്ക്ക്’ 6 മാസത്തെ സമയം നൽകി പ്രിയദർശൻ!

എന്തുകൊണ്ട് ഉണ്ട? പേരിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം- മമ്മൂട്ടി രണ്ടും കൽപ്പിച്ച് തന്നെ!

പുകവലി ഇനിയൊരു പ്രശ്നമല്ല, ഇതുണ്ടെങ്കില്‍...

ജര്‍മനിയുടെ ലോകകപ്പ് ജയത്തിന് പിന്നില്‍ പെണ്ണും സെക്സും !

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം