നാല് ദിവസത്തിനുള്ളില്‍ ആം ആദ്മി പാര്‍ട്ടിയില്‍ 10 ലക്ഷം പുതിയ അംഗങ്ങള്‍

ബുധന്‍, 15 ജനുവരി 2014 (12:00 IST)
PRO
സൌജന്യ അംഗത്വ വിതരണപരിപാടിയില്‍ നാല് ദിവസത്തെ അംഗത്വ വിതരണത്തിലൂടെ പത്ത് ലക്ഷം പേര്‍ അംഗങ്ങളായതായി ആം ആദ്മി പാര്‍ട്ടി.

ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചതെന്ന് പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.

ജനുവരി പത്ത് മുതല്‍ 26 വരെയാണ് അംഗത്വ വിതരണം നടകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി അംഗത്വ വിതരണത്തിന്റെ ചുമതല വഹിക്കുന്ന റായ് പറഞ്ഞു.

ജനവരി 26 നുള്ളില്‍ ഒരു കോടി പേരെ പാര്‍ട്ടിഅംഗങ്ങളാക്കുകയാണ് ലക്ഷ്യം. തെക്കെ ഇന്ത്യയില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവടങ്ങളിലും പാര്‍ട്ടിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് റായ് അവകാശപ്പെട്ടു.

അംഗത്വമെടുക്കുന്നതിന് മിസ്ഡ് കോള്‍ നല്‍കുകയോ എസ്എംഎസ് ചെയ്യുകയോ ചെയ്യേണ്ട 07798220033 എന്ന നമ്പറില്‍ കോളുകള്‍ അധികമായതിനാല്‍ 08082807715, 08082807716 എന്നീ പുതിയ രണ്ടു നന്പറുകള്‍ കൂടി പാര്‍ട്ടി പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക