വി എസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ഷാജഹാന്‍ ആം ആദ്മി പാര്‍ട്ടിയില്‍

തിങ്കള്‍, 13 ജനുവരി 2014 (11:30 IST)
വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം കെ എം ഷാജഹാന്‍ ആം ആദ്മി പാര്‍ട്ടിയില്‍. ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സി കെ ജാനുവും ഗീതാനന്ദനും എഎപിയില്‍ ചേരാന്‍ തീരുമാനിച്ചതായും വിവിധമാധ്യമങ്ങള്‍ റീപ്പോര്‍ട്ട് ചെയ്തു.

കോട്ടയത്ത് ചൊവ്വാഴ്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു. കഴിഞ്ഞദിവസമാണ് സാഹിത്യകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പാര്‍ട്ടി തൃശ്ശൂരില്‍ നടത്തിയ താലൂക്ക് ജനസഭയില്‍ വെച്ചാണ് സാറാ ജോസഫിന് അംഗത്വം നല്‍കിയത്. അംഗത്വമെടുക്കാന്‍ നിരവധിപ്പേരെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക