Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആം ആദ്മി പാര്‍ട്ടിയില്‍ വാക്‍പോര് തീരുന്നില്ല: കെ‌ജ്‌രിവാള്‍ ഏകാധിപതിയെന്ന് ബിന്നി, അച്ചടക്കം പാലിക്കണമെന്ന് എ‌എപി

ആം ആദ്മി പാര്‍ട്ടിയില്‍ വാക്‍പോര് തീരുന്നില്ല: കെ‌ജ്‌രിവാള്‍ ഏകാധിപതിയെന്ന് ബിന്നി, അച്ചടക്കം പാലിക്കണമെന്ന് എ‌എപി
ന്യുഡല്‍ഹി , വ്യാഴം, 16 ജനുവരി 2014 (13:20 IST)
PRO
ആം ആദ്മി പാര്‍ട്ടിയില്‍ വാക്‍പോര് തുടരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ വിമത എംഎല‍.എ വിനോദ് കുമാര്‍ ബിന്നി അരവിന്ദ് കെ‌ജ്‌രിവള്‍ ഏകാധിപതിയാണെന്ന മട്ടിലുള്ള ആരോപണങ്ങളുമാ‍യി രംഗത്തെത്തിയത് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടി രൂപീകരിച്ചത് ആരെയെങ്കിലും എംപിയോ എംഎല്‍എയോ മുഖ്യമന്ത്രിയോ ആക്കാനല്ലെന്നു തന്റെ പോരാട്ടം സത്യത്തിനു വേണ്ടിയാണെന്നും തെരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ ഉറപ്പുകളില്‍ നിന്ന് പിന്നോട്ടുപോയെന്നും ബിന്നി ആരോപിച്ചു.

വ്യാഴാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് ബിന്നി ഡല്‍ഹി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പത്തുദിവസത്തിനകം സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി തുടങ്ങണമെന്നും 27 മുതല് താന്‍ മരണം വരെ നിരാഹാരമിരിക്കുമെന്നും ബിന്നി പറഞ്ഞു.

കുടിവെള്ളം, വൈദ്യുതി വിഷയങ്ങളില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. എഎപി വാഗ്ദാനങ്ങള്‍ നടപ്പാക്കിയോയെന്ന് അപ്പോള്‍ മനസ്സിലാകും.
ജനലോക്പാലിന്റെ കാര്യത്തിലും സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്നും ബിന്നി ആരോപിച്ചു.

ഡാനീഷ് വനിത മാനഭംഗം ചെയ്യപ്പെട്ട സംഭവമെടുത്താല്‍ മറ്റേത് സര്‍ക്കാരാണെങ്കിലും എഎപി പ്രക്ഷോഭം നടത്തിയേനെയെന്ന സംഭവം അപമാനകരമാണെന്നും ബിന്നി ആരോപിച്ചു.

എഎപി പിന്നീട് പിന്‍വാതിലിലുടെ കോണ്‍ഗ്രസിന്റെ സഹായം തേടിയെന്നും വിഐപി നമ്പറുകള്‍ ഉള്ള സര്‍ക്കാര്‍ വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബിന്നി വിശദീകരിച്ചു.
പക്ഷേ പാര്‍ട്ടിയിലെ വിശ്വസ്ത പോരാളിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ തുടരും. പാര്‍ട്ടിക്കു വേണ്ടി കഠിനാദ്ധ്വാനം നടത്തുമെന്നും ബിന്നി പറഞ്ഞു.

Share this Story:

Follow Webdunia malayalam