Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉഗാണ്ടന്‍ വനിതകളുടെ മൊഴി: ആം ആദ്മി മന്ത്രിയുടെ കസേര തെറിക്കും?

ഉഗാണ്ടന്‍ വനിതകളുടെ മൊഴി: ആം ആദ്മി മന്ത്രിയുടെ കസേര തെറിക്കും?
ന്യൂഡല്‍ഹി , ബുധന്‍, 22 ജനുവരി 2014 (14:54 IST)
ഡല്‍ഹി ആം ആദ്മി സര്‍ക്കാരിലെ നിയമമന്ത്രി സോംനാഥ് ഭാരതിയുടെ രാജിക്കായുള്ള ആവശ്യം കൂടുതല്‍ ശക്തമായി. ഉഗാണ്ടന്‍ വനിതകള്‍ കോടതിയില്‍ നല്‍കിയ മൊഴി നല്‍കിയാണ് സോംനാഥ് ഭാരതിയ്ക്ക് തിരിച്ചടിയായത്. സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് തങ്ങനെ ആക്രമിച്ചതെന്ന് ഉഗാണ്ടന്‍ വനിതകള്‍ കോടതിയില്‍ പറഞ്ഞു. വംശീയമായി അധിക്ഷേപിച്ചതായും അവര്‍ അറിയിച്ചു.

ഉഗാണ്ട സ്വദേശികള്‍ താമസിക്കുന്ന ഭാഗങ്ങളില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് റെയ്ഡ് നടത്താന്‍ സോംനാഥ് ഭാരതി ഉത്തരവിട്ടിരുന്നു. ഉഗാണ്ടന്‍ വനിതകളുടെ പരാതിയെ തുടര്‍ന്ന് വനിതാ കമ്മീഷനും സോംനാഥ് ഭാരതിക്ക് സമന്‍സയച്ചിട്ടുണ്ട്. ഇതോടെയാണ് അദ്ദേഹത്തിന്റെ നില പരുങ്ങലില്‍ ആയത്. സോംനാഥ് ഭാരതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

സോംനാഥ് ഭാരതിയ്ക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിബിഐ അന്വേഷിച്ച ഒരു അഴിമതി കേസില്‍ തന്റെ കക്ഷിയായ ആളെ സഹായിക്കാന്‍ അദ്ദേഹം തെളിവുകള്‍ നശിപ്പിച്ചു എന്നായിരുന്നു ആരോപണം.

Share this Story:

Follow Webdunia malayalam