Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധര്‍ണ: ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ധര്‍ണ: ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി , ബുധന്‍, 22 ജനുവരി 2014 (14:51 IST)
PRO
ജനജീവിതത്തിന് തടസമുണ്ടാക്കിയെന്നാരോപിച്ച് ഡല്‍ഹി പൊലീസ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ധര്‍ണക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല.

33 മണിക്കൂര്‍ നീണ്ടു നിന്ന പ്രതിഷേധ ധര്‍ണയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.
പ്രതിഷേധ ധര്‍ണയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം റോഡരികില്‍ കഴിഞ്ഞ മുഖ്യമന്ത്രി കെജ്രിവാളിനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡല്‍ഹിയിലെ യശോദ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 33 മണിക്കൂര്‍ നീണ്ടുനിന്ന ധര്‍ണ അവസാനിപ്പിച്ചതിനുശേഷമാണ് ശ്വാസകോശ സംബന്ധമായ ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെജ്രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോപണവിധേയരായ പൊലീസുകാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ലഫ്. ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ധര്‍ണ പിന്‍വലിച്ചത്.

Share this Story:

Follow Webdunia malayalam