മഹിള കിസാന്‍ യോജനയിലേക്ക് അപേക്ഷിക്കാം

വെള്ളി, 8 ഓഗസ്റ്റ് 2008 (15:33 IST)
PROPRO
സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതികള്‍ക്കായി നടപ്പിലാക്കുന്ന മഹിള കിസാന്‍ യോജന പദ്ധതിയിലേയ്ക്ക്‌ അപേക്ഷിക്കാം.

അപേക്ഷകര്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക്‌ 40,000/- രൂപയിലും, നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ 55,000/- രൂപയിലും കവിയരുത്‌. അപേക്ഷകര്‍ക്ക്‌ ചെറിയ തോതില്‍ കൃഷിക്കനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. പരമാവധി 50,000/- രൂപ വരെ പദ്ധതിയിന്‍ കീഴില്‍ വായ്പ നല്‍കും.

മുമ്പ്‌ കോര്‍പ്പറേഷനില്‍ നിന്നും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ അപേക്ഷിയ്ക്കാന്‍ അര്‍ഹരല്ല. വായ്പാതുക അഞ്ച്‌ ശതമാനം പലിശനിരക്കില്‍ 60 തുല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടയ്ക്കണം. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്‍റെ തിരുവനന്തപുരം മേഖലാ ഓഫീസുമായി ബന്ധപ്പെടണം.

ടെലിഫോണ്‍ (95471-2323155). അപേക്ഷകള്‍ ഓഗസ്റ്റ്‌ 16ന്‌ മുമ്പായി ബന്ധപ്പെട്ട മേഖലാ ഓഫീസുകളില്‍ ലഭിക്കണം.

വെബ്ദുനിയ വായിക്കുക