Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്രസ് ഡിസൈനിംഗ് കോഴ്സ്

ഡ്രസ് ഡിസൈനിംഗ് കോഴ്സ്
തിരുവനന്തപുരം , ചൊവ്വ, 8 ജൂലൈ 2008 (16:48 IST)
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂര്‍ കെ.വി.ടി.സിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. പ്രായഭേദമെന്യേ എസ്‌.എസ്‌.എല്‍.സി, പ്‌ളസ്ടു ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം.

ബ്യൂട്ടീഷ്യന്‍, ബ്യൂട്ടികള്‍ച്ചര്‍, സെല്‍ഫ്‌ ബ്യൂട്ടികെയര്‍, കട്ടിംഗ്‌ &ടെയിലറിംഗ്‌, ചുരീദാര്‍ ചോളി ഡിസൈനിംഗ്‌, ഇലക്ട്രിക്‌ എംബ്രോയിഡറി, ഹാന്‍റ് എംബ്രോയിഡറി, സാരി ഡിസൈനിങ്ങ്‌ എന്നീ കോഴ്സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. പരിശീലനാനന്തരം കേന്ദ്ര ഗവ. സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും.

താല്‍പര്യമുളളവര്‍ പ്രോഗ്രാം കോ- ഓഡിനേറ്റര്‍, കേരള വൊക്കേഷണല്‍ ട്രെയിനിങ്ങ്‌ സെന്‍റര്‍, കാര്‍ത്തിക ബില്‍ഡിംഗ്‌, പടിഞ്ഞാറേനട, കൊടുങ്ങല്ലൂര്‍, തൃശൂര്‍ ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫാറം തപാലില്‍ ലഭിക്കുവാന്‍ 25 രൂപ മണിയോര്‍ഡര്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍ - 0480-2809490

Share this Story:

Follow Webdunia malayalam