Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിനിഷിങ്‌ സ്കൂള്‍ പ്രവേശനം

ഫിനിഷിങ്‌ സ്കൂള്‍ പ്രവേശനം
സാമൂഹ്യക്ഷേമ വകുപ്പും തിരുവനന്തപുരം, പൂജപ്പുരയിലെ എല്‍.ബി.എസ്‌. വനിതാ എഞ്ചിനീയറിങ്‌ കോളേജും ചേര്‍ന്ന്‌ വനിതകള്‍ക്കായി നടത്തുന്ന ഫിനിഷിങ്‌ സ്കൂള്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

50ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ (എസ്‌.സി/എസ്‌.റ്റിയ്ക്ക്‌ 45 ശതമാനം) സയന്‍സ്‌/ആര്‍ട്സ്‌/കൊമേഴ്സ്‌ വിഷയങ്ങളിലുള്ള ബിരുദമാണ്‌ അടിസ്ഥാന യോഗ്യത. പ്രായം 2008 ജനുവരി ഒന്നിന്‌ 23 വയസ്‌ കവിയരുത്‌. ഇംഗ്ലീഷ്‌, ന്യൂമറിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം എന്നിവയില്‍ നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം.

കോഴ്സ്‌ ഫീസ്‌ 3000രൂപ. എസ്‌.സി, എസ്‌.റ്റി, ഒ.ഇ.സി, എസ്‌.ഇ.ബി.സി, വിഭാഗങ്ങളെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. അപേക്ഷാഫോറം www.Ibsitw.ac.in സൈറ്റിലും കോളജ്‌ ഓഫീസിലും ലഭിക്കും. അപേക്ഷ പ്രിന്‍സിപ്പല്‍, എല്‍.ബി.എസ്‌. ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ ടെക്നോളജി ഫോര്‍ വിമന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ ജൂലൈ 16നകം ലഭിക്കണം.

വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0471-2343395, 9447081627.

Share this Story:

Follow Webdunia malayalam